ജിയോ എഫക്ട്: എയർടെല്ലിന് നഷ്ടം 5.7 കോടി ഉപയോക്താക്കൾ
text_fieldsമുംബൈ: രാജ്യത്ത് റിലയൻസ് ജിയോ തരംഗമായതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രം ഭാരതി എയർടെല്ലിന് നഷ്ടമായത് 5.7കോടി ഉപയോക്താക്കൾ. കമ്പനി തന്നെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈൽ ഉപയോക്താക്കളായിരുന്നു നവംബർ അവസാനം എയർടെല്ലിനുണ്ടായിരുന്നത്.
എന്നാൽ ഡിസംബര്‍ അവസാനത്തെ കണക്കുകൾ പ്രകാരം 28.42 കോടി ഉപയോക്താക്കളായി അത് കുറഞ്ഞു. ഏകദേശം 5.7 കോടി ഉപയോക്താക്കൾ ഡിസംബറിൽ മാത്രം എയർടെല്ലിൽ നിന്നും വിടപറഞ്ഞതായി ഇതിലൂടെ വ്യക്തമാക്കുന്നു.
ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ജിയോക്ക് രാജ്യത്ത് 28 കോടി ഉപയോക്താക്കളാണുള്ളത്. ഇതോടെ എയർടെല്ലിെൻറയും ജിയോയുടെയും ഉപഭോക്താക്കളുടെ വ്യത്യാസം 42 ലക്ഷമായി ചുരുങ്ങി.
എന്നാൽ 4ജി വരിക്കാരുടെ കാര്യത്തിൽ എയർടെൽ പുരോഗതിയിലാണ്. കഴിഞ്ഞ പാദത്തിന്‍റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. എയർടെല്ലിന് 4ജി, 3ജി, 2ജി വരിക്കാരുണ്ട്. എന്നാൽ ജിയോയുടേത് 4ജി വരിക്കാർ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.