249 രൂപക്ക് റീചാർജ് ചെയ്താൽ 4 ലക്ഷത്തിെൻറ ഇൻഷൂറൻസ് പരിരക്ഷ
text_fieldsന്യൂഡൽഹി: ടെലികോം വിപണിയിൽ ജിയോയുമായുള്ള മൽസരം ശക്തമാകുന്നതിനിടെ വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി സേവ നദാതാക്കളായ എയർടെൽ. 249 രൂപക്ക് റീചാർജ് ചെയ്താൽ 4 ലക്ഷം വരെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പ്ലാനാണ് എയർടെൽ അവതരിപ്പിച്ചത്. ഇതിനൊപ്പം 129 രൂപയുടെ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്.
129 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്.എം.സുകളുമാണ് എയർടെൽ നൽകുക. ഇതിനൊപ്പം എയർടെൽ ടി.വി, വിങ്ക് സബ്സ്ക്രിപ്ഷനും സൗജന്യമായി കമ്പനി നൽകും. 249 രൂപയുടെ പ്ലാനിൽ 129 രൂപയുടെ പ്ലാനിലുള്ള അതേ ഡാറ്റ വോയ്സ് സേവനങ്ങളാവും ലഭ്യമാവുക. എന്നാൽ, ഇതിനൊപ്പം 4 ലക്ഷം രൂപയുടെ എച്ച്.ഡി.എഫ്.സി അല്ലെങ്കിൽ ഭാരത് ആക്സ ഇൻഷുറൻസ് കവേറജും ലഭ്യമാകും.
പുതിയ 4 ജി ഫോൺ വാങ്ങുേമ്പാൾ 2,000 രൂപയുടെ കാഷ്ബാക്കും എയർടെൽ നൽകും. നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും. എയർടെല്ലിെൻറ പ്ലാൻ റീചാർജ് ചെയ്യുന്നത് നിർത്തുന്നത് വരെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.