അലക്സ ഇനി ഹിന്ദിയും പറയും
text_fieldsചോദിച്ചാൽ മറുപടി ഡിസ്പ്ലേയിൽ കാട്ടിത്തരുകയും പറഞ്ഞുതരുകയുംചെയ്യുന്ന ആമസോണിെൻറ ശബ്ദസഹായി അലക്സ ഹിന്ദി പറയാൻ ഒരുങ്ങുന്നു. ഇപ്പോൾ ചില ഹിംഗ്ലീഷ് (ഇംഗ്ലീഷും ഹിന്ദിയും കലർന്ന) കമാൻഡുകൾ മനസ്സിലാക്കുന്ന അലക്സ താമസിയാത െ ഹിന്ദി ഒഴുക്കോടെ സംസാരിക്കും. ഇതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ആമസോണെന്നാണ് റിപ്പോർട്ടുകൾ. 80 രാജ്യ ങ്ങളിൽ ലഭ്യമായ അലക്സ നിലവിൽ 14 ഭാഷകൾ സംസാരിക്കും.
അലക്സയുടെ ഇന്ത്യൻ ഭാഷാശേഷി കൂട്ടാൻ കഴിഞ്ഞവർഷം ക്ലിയോ എന്ന് പേരുള്ള സ്കിൽ അവതരിപ്പിച്ചിരുന്നു. ഹിന്ദി, തമിഴ്, മറാത്തി, കന്നട, ബംഗാളി, ഗുജറാത്തി ഭാഷകളിൽ അലക്സയോട് സംവദിക്കാനുള്ള അവസരമാണ് അന്ന് കൊണ്ടുവന്നത്. ഇംഗ്ലീഷിൽ അലക്സ സംസാരിക്കുേമ്പാൾ അതത് ഭാഷകളിൽ മറുപടി നമ്മൾ നൽകണം. ഇത് അലക്സക്ക് പുതിയ ഭാഷയുമായി പരിചയംനേടാനായിരുന്നു.
ഇതിൽനിന്നുള്ള അനുഭവത്തിെൻറ അടിസ്ഥാനത്തിലാണ് അലക്സ ഹിന്ദി സംസാരിക്കാൻ ശ്രമിക്കുന്നത്. സ്മാർട്ട് സ്പീക്കർ നീണ്ട സംഭാഷണങ്ങൾ മനസ്സിലാക്കുന്ന കാലവും അകലെയല്ല. ആമസോൺ ഇക്കോ സ്പീക്കറിനോട് ‘അലക്സ’ എന്ന് പറഞ്ഞാൽമതി, അതുണരും. പിന്നെ സംസാരം തുടരാം. ഓരോ സംഭാഷണശേഷവും പുതിയത് ആരംഭിക്കുംമുമ്പ് വീണ്ടും ഉണരൽവാക്കായ ‘അലക്സ’ പറയണം. ഈവർഷം അലക്സ എന്ന വാക്ക് ആവർത്തിക്കാതെ അലക്സ സംസാരിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ എട്ട് ബ്രാൻഡുകൾ 13 ഉപകരണങ്ങളിൽ അലക്സയെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയെ വളരുന്ന വിപണിയായാണ് ആമസോൺ കണക്കാക്കുന്നത്. രാജ്യത്ത് ജനപ്രിയത നേടിവരുന്നുമുണ്ട്. 2014ൽ ആദ്യ ഇക്കോ സ്പീക്കർ ഇറങ്ങിയതുമുതൽ ഒന്നാംസ്ഥാനം അതിനാണ്. സ്പീക്കറും ഡിസ്പ്ലേയുമടക്കം ഒമ്പത് അലക്സ ഉപകരണങ്ങൾ ആമസോണിേൻറതായുണ്ട്. 2018ലെ െഎ.ഡി.സിയുടെ കണക്കനുസരിച്ച് ആമസോൺ ഇേക്കാ സ്മാർട്ട് സ്പീക്കറുകൾക്ക് 59 ശതമാനം വിപണി വിഹിതമുണ്ട്. ഗൂഗ്ൾ ഹോം സ്പീക്കറിനാകട്ടെ 39 ശതമാനമാണ് പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.