ഇന്ത്യയിൽ സൗജന്യ ഇൻറർനെറ്റ് സേവനം നൽകാൻ അലിബാബ
text_fieldsമുംബൈ: ചൈനയിലെ ഇൻറർനെറ്റ് രംഗത്തെ ഭീമൻമാരായ അലിബാബ ഇന്ത്യയിൽ സൗജന്യ ഇൻറർനെറ്റ് സേവനം നൽകാൻ ഒരുങ്ങുന്നു. ഇതാനായി രാജത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളോടും വൈ–ഫൈ നെറ്റ്വർക്ക് ദാതാക്കളോടും കമ്പനി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
െചലവ് കുറഞ്ഞ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായി കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിെൻറ ചുമതലയുള്ള പ്രസിഡൻറ് ജാക്ക് ഹങ് പ്രതികരിച്ചു. സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റ് സേവനമോ ആണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയാവും പുതിയ സേവനം കമ്പനി അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിെൻറ ഫ്രീ ബേസിക്കിെൻറ മാതൃകയിലാവും അലിബാബ പുതിയ സേവനം അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഫേസ്ബുക്കിെൻറ ഫ്രീ ബേസിക്കിന് ഇന്ത്യയിൽ നിന്ന് വൻതോതിൽ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. നെറ്റ് ന്യൂട്രാലിറ്റിയുടെ ലംഘനമാണ് ഫേസ്ബുക്കിെൻറ പദ്ധതിയെന്നായിരുന്നു വിമർശനങ്ങൾ. ഫേസ്ബുക്കിെൻറ ഫ്രീ ബേസിക്ക് പോലെ ചില വെബ് സൈറ്റുകൾക്ക് അലിബാബയും നിയന്ത്രണമേർപ്പെടുത്തിയാൽ സമാനമായ വിമർശനങ്ങൾ അലിബാബക്കും നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.