യു.സി ബ്രൗസറിനെ സൂക്ഷിക്കുക
text_fieldsഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ബ്രൗസറാണ് യു.സി. ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സിയുടെ ഉപയോഗം അത്ര സുരക്ഷിതമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. യു.സി ബ്രൗസർ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയിലേക്ക് ചോർത്തുന്നതായാണ് റിപ്പോർട്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഇതിനെ കുറിച്ച് അന്വേഷണവും ആരംഭിച്ച് കഴിഞ്ഞു.
ഹൈദരാബാദിലെ സർക്കാർ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്. ഇതിനൊടൊപ്പം െഎ.ടി മന്ത്രാലയും യു.സി ബ്രൗസർ വിവരങ്ങൾ ചോർത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. യു.സി ബ്രൗസർ എങ്ങനെയാണ് വിദൂര സെർവറുകളിലേക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ അയക്കുന്നതെന്നാണ് മുഖ്യമായും പരിശോധിക്കുക. വിവരങ്ങൾ ചോർത്തിയത് തെളിഞ്ഞാൽ യു.സിയെ നിരോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 2017ലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നു രണ്ടാമത്തെ ബ്രൗസറാണ് യു.സി. മൊബൈൽ ഉപഭോക്താകളിൽ ഒന്നാം സ്ഥാനവും യു.സി ബ്രൗസറിനുണ്ട്. 48.66 ശതമാനമാണ് യു.സിയുടെ വിപണി വിഹിതം. ഇന്ത്യയിലെ യു.സി ബ്രൗസറിെൻറ ഉടമസ്ഥരായ ആലിബാബക്ക് പേടിഎമ്മിലും സ്നാപ്ഡീലിലും നിക്ഷേപമുണ്ട്. ചൈനീസ് മൊബൈൽ കമ്പനികൾ ഉപഭോക്താകളുടെ റിപ്പോർട്ടുകൾ ചോർത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബ്രൗസറും സംശയത്തിെൻറ നിഴലിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.