ഫ്ലിപ്കാർേട്ടാ ആമസോണോ? ഒാഫറുകളിൽ മുമ്പൻ ആര്
text_fieldsഒക്ടോബർ പത്ത് മുതൽ ഫ്ലിപ്കാർട്ടിലും ആമസോണിലും ഒാഫർ സെയിൽ ആരംഭിക്കുകയാണ്. ഇരു ഒാൺലൈൻ സൈറ്റുകളിലേയും എതാണ്ട് എല്ലാ ഉൽപന്നങ്ങളും ഒാഫർ സെയിലിൽ ലഭ്യമാക്കുന്നുണ്ട്. എങ്കിലും പ്രധാനമായും നടക്കുന്ന കച്ചവടം മൊബൈൽ ഫോണുകളുടേതാണ്. ഇരു കമ്പനികളും ഒരുപറ്റം ഒാഫറുകളാണ് മൊബൈലുകൾക്കായി നൽകുന്നത്. ബിഗ് ബില്യൺ സെയിലിലും ഗ്രേറ്റ് ഇന്ത്യൻ സെയിലിലും ഫ്ലിപ്കാർട്ടും ആമസോണും മൊബൈലുകൾക്ക് നൽകുന്ന പ്രധാന ഒാഫറുകൾ ഇവയാണ്.
ആമസോൺ
െഎഫോൺ എക്സ്
ആപ്പിളിെൻറ പ്രീമിയം മോഡലായ െഎഫോൺ എക്സിന് വൻ കിഴിവാണ് ആമസോൺ നൽകുന്നത്. 95,390 രൂപ വിലയുള്ള എക്സിെൻറ 64 ജി.ബി പതിപ്പിന് ഒാഫർ സെയിലിൽ 69,999 രൂപയാണ് വില. ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള 256 ജി.ബി പതിപ്പ് 79,999 രൂപക്ക് ലഭിക്കും. െഎഫോൺ 6 18,999 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സാംസങ് ഗാലക്സി എസ് 9
62,500 രൂപ വിലയുള്ള ഗാലക്സി എസ്9 44,990 രൂപക്കാണ് ആമസോണിൽ വിൽക്കുന്നത്. ഇതിന് പുറമേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുേമ്പാൾ പ്രത്യേക ഡിസ്കൗണ്ടും ഉണ്ട്.
വൺ പ്ലസ് 6
34,999 രുപയുടെ വൺ പ്ലസ് 6െൻറ 64 ജി.ബി വേരിയൻറിന് 29,999 രൂപയാണ് വില. 128 ജി.ബി വേരിയൻറ് 34,999 രൂപക്ക് ലഭിക്കും. 15,999 രൂപ വരെ എക്സ്ചേഞ്ച് ഒാഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കാഷ് ഒാൺ ഡെലിവറിയിൽ വൺ പ്ലസിെൻറ ഒാഫർ ലഭ്യമാവില്ല.
ഇതിന് പുറമേ ഹ്യുവായ് പി. 20 ലൈറ്റ് 15,999 രൂപക്കും പ്രോ 54,999 രുപക്കും നൽകും. വിവോ വി 9, മോേട്ടാ ജി 5 എസ് പ്ലസ്, ഹോണർ പ്ലേ എന്നിവയാണ് ഒാഫർ വിലയിൽ ലഭ്യമാവുന്ന മറ്റ് ഫോണുകൾ.
ഫ്ലിപ്കാർട്ട്
ഷവോമിയുടെ എം.െഎ മിക്സ് 2 വൻ വിലക്കുറവിലാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. 15,000 രൂപ കിഴിവിൽ ലഭിക്കുന്ന ഫോണിെൻറ ബിഗ് ബില്യൺ സെയിലിലെ വില 22,999 രൂപയാണ്. നോക്കിയ 6.1 പ്ലസ് 14,999 (പഴയ വില 17,600) നോക്കിയ 5.1 പ്ലസ് 10,499(13,199), അസ്യൂസ് സെൻഫോൺ 5 സെഡ് 24,999(29,999), ഗാലക്സി എസ്8ന് 29,990(45,990) ഇതു കൂടാതെ റെഡ് മീ 6, 5 പ്രോ തുടങ്ങിയ മോഡലുകൾക്ക് യഥാക്രമം 1000 രൂപയും 2000 രൂപയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.