പകുതി വിലക്ക് മൊബൈൽ; ഒാഫർ പെരുമഴയുമായി ആമസോണും
text_fieldsഫ്ലിപ്കാർട്ടിെൻറ ഒാഫർ സെയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഒാഫർ പെരുമഴുയുമായി. ആമസോണും. നാല് ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന വിൽപനയിൽ 40,000 ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കും. മൊബൈൽ, ഇലക്്ട്രോണിക്സ്, ഫാാഷൻ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം ആമസോൺ ഒാഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്. സെപ്തംബർ 20നാണ് വിൽപന ആരംഭിക്കുക
മൊബൈലുകൾക്കാണ് ആമസോണിൽ മികച്ച ഒാഫറുളളത്. വിവിധ മോഡലുകൾ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. െഎഫോൺ, വൺ പ്ലസ് തുടങ്ങിയ മോഡലുകളെല്ലാം ഒാഫർ വിലയിൽ ലഭ്യമാക്കും. ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് 60 ശതമാനവും, ഫാഷൻ ഉൽപന്നങ്ങൾക്ക് 70 ശതമാനവും, ഗൃഹോപകരണങ്ങൾക്ക് 60 ശതമാനം വിലക്കുറവിലും നൽകുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
സെപ്തംബർ 20 മുതൽ 24 വരെയാണ് ഫ്ലിപ്കാർട്ടിെൻറ ഒാഫർ സെയിലും നടക്കുന്നത്. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി എതാണ്ട് എല്ലാ ഉൽപങ്ങളും ഒാഫർ സെയിലിൽ ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നുണ്ട്. പ്രത്യേക ഇ.എം.െഎ ഒാഫറുകളും എസ്.ബി.െഎ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക കിഴിവും ഫ്ലിപ്കാർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.