ആമസോണിന് പറ്റിയത് ഭീമൻ അബദ്ധം; 9 ലക്ഷത്തിൻെറ കാമറ ലെൻസ് വിറ്റത് 6500 രൂപക്ക്
text_fieldsഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൻെറ ഓഫർ വിൽപനയായ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വൻ അബദ്ധം പറ്റിയെന്ന് റിപ ്പോർട്ട്. ലക്ഷങ്ങൾ വിലയുള്ള കാമറ ലെൻസ് കുറഞ്ഞ വിലക്ക് പ്രൈം ഡേ സെയിലിൽ ആമസോൺ അബദ്ധത്തിൽ വിറ്റുവെന്നാണ് വ ാർത്തകൾ. ഒമ്പത് ലക്ഷം വിലയുള്ള കാനോനിൻെറ ഇ.എഫ് 800 എന്ന കാമറ വെറും 6500 രൂപക്കാണ് ആമസോൺ ഓഫർ സെയിലിൽ വിറ്റത്.
ഇതിന് പുറമേ സോണി, ഫുജിഫിലിം കമ്പനികളുടെ കാമറ ലെൻസും അവശ്വസനീയമായ വിലയിലാണ് വിറ്റത്. കുറഞ്ഞ വിലയിൽ കാമറകൾ വാങ്ങിയെന്ന് വ്യക്തമാക്കി ആമസോൺ ഉപയോക്താക്കൾ രംഗത്തെത്തിയതോടെയാണ് ഓഫർ വിൽപനയുടെ വിവരം എല്ലാവരും അറിഞ്ഞത്. ആമസോൺ ഉടമ ജെഫ് ബെസോസിന് നന്ദിയറിച്ചാണ് പല ഉപഭോക്താക്കളും വില കൂടിയ കാമറ ലഭിച്ച വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 15,16 തീയതികളിലായിരുന്നു ആമസോണിൻെറ ഓഫർ സെയിൽ. കാമറകൾക്ക് പുറമേ മറ്റ് പല ഉൽപന്നങ്ങൾക്കും ആമസോൺ വിലക്കുറവിലാണ് ഓഫർ സെയിലിൽ വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.