‘വെബിനാർ’ എന്ന വാക്ക് നിരോധിക്കാൻ പറ്റുമോയെന്ന് ആനന്ദ് മഹീന്ദ്ര; പിന്തുണച്ച് ട്വിറ്ററാറ്റികൾ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് പ്രസിദ്ധിയാർജിച്ച ഒരു വാക്ക് നിരോധിക്കണമെന്ന ആവശ്യവുമായി പ്രമുഖ ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്ര സമുഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇൻറർനെറ്റ് ഉപയോഗിച്ച് വിഡിയോ കോൺഫറൻസിലൂടെ സെമിനാറുകൾ സംഘടിപ്പിക്കുന്ന ‘വെബിനാർ’ എന്ന വാക്കാണ് 65കാരന് ഇഷ്ടപ്പെടാത്തത്. ലോക്ഡൗൺ കാലത്ത് ദശലക്ഷക്കണക്കിനാളുകൾ തങ്ങളുടെ ജോലികൾ ഓൺലൈനിലേക്ക് മറ്റിയതിന് പിന്നാലെയാണ് വെബിനാറും ട്രെൻഡായി മാറിയത്.
എനിക്ക് ഒരു ‘വെബിനാറിലേക്ക്’ കൂടി ക്ഷണം ലഭിക്കുകയാണെങ്കിൽ ഞാൻ തകർന്നുപോകും, സൗജന്യ വെബിനാറിന് ക്ഷണിച്ച് കൊണ്ടുള്ള ചിത്രത്തിനൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിഘണ്ടുവിൽ പുതുതായി ഇടം പിടിച്ച ഈ വാക്ക് നീക്കം ചെയ്യാനായി പരാതി നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് തൻെറ 7.8 ദശലക്ഷം ഫോളോവേഴ്നോടായി അദ്ദേഹം ചോദിക്കുന്നു.
If I get one more invitation to a ‘webinar’ I might have a serious meltdown. Is it possible to petition for banishing this word from the dictionary even though it was a relatively recent entrant?? pic.twitter.com/2iBQtqoUa6
— anand mahindra (@anandmahindra) May 28, 2020
കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റ് ഇതിനോടകം 3000 ലൈക്ക് നേടി. നിരവധിയാളുകളാണ് ആനന്ദിൻെറ അഭിപ്രായത്തോട് യോജിച്ച് പോസ്റ്റിന് താഴെ കമൻറടിച്ചത്. വെബിനാറിന് പകരം ഉപയോഗിക്കാവുന്ന നിരവധി വാക്കുകളും ട്വിറ്റർ ഉപയോക്താക്കൾ നിർദേശിക്കുന്നുണ്ട്. ഒരു ഗുരു നടത്തുന്ന വെബിനാറിനെ ‘സ്വാമിനാർ’ എന്ന് വിളിക്കാമെന്നായിരുന്നു രസകരമായ നിർദേശം. നാലുപേർ പങ്കെടുക്കുന്ന വെബിനാറിനെ ‘ചാർമിനാർ’ എന്ന് വിളിക്കാമെന്ന് മറ്റൊരു കക്ഷി.
Seriously sir. Infact now the fear of "webinar" is surpassing the fear of COVID. It will actually drive people comfortably switch back to offices.
— Harshit Baxi (@harshit_baxi) May 28, 2020
Sir, absolutely agree with you. Most of them are so generic that you almost feel that you've read those words a few days back !! I've never suffered so much from benevolence before
— Farzi Mallu (@farzi_mallu) May 29, 2020
— anand mahindra (@anandmahindra) May 28, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.