വേഗതയിൽ മാക്ബുക്ക് പ്രോയൊടൊപ്പമെത്തും ഐഫോൺ 12
text_fieldsകാലിഫോർണിയ: കുപ്പർട്ടിനോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിളിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ് 2020. ആറ ് ഐഫോൺ മോഡലുകളാണ് ആപ്പിൾ 2020ൽ പുറത്തിറക്കാനിരിക്കുന്നത്. 5ജി സാങ്കേതികവിദ്യ ഐഫോണിനൊപ്പം ഇക്കുറി എത്തുമെന്നും സൂചനകളുണ്ട്. പുതിയ A14 ബയോനിക് ചിപ്സെറ്റിൻെറ കരുത്തിലാവും ഐഫോൺ 12 എത്തുക.
A14 ബയോനിക് ചിപ്സെറ്റ് വേഗതയിൽ ആപ്പിൾ മാക്ബുക്ക് പ്രോയോട് കിടപിടിക്കുമെന്നാണ് റിപ്പോർട്ട്. ട്രാൻസിസ്റ്റർ ഡെൻസിറ്റി വർധിപ്പിച്ചാണ് ആപ്പിൾ ചിപ്സെറ്റിൻെറ കരുത്ത് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 15 ഇഞ്ച് ആപ്പിൾ മാക്ബുക്ക് പ്രോക്ക് സമാനമാകും ഐഫോൺ 12നെയും വേഗത.
ഗ്രാഫിക് പെർഫോമൻസ് 50 ശതമാനം വർധിപ്പിക്കാൻ ആറ് ജി.ബി റാം ഫോണിനൊപ്പം ആപ്പിൾ കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിപ്സെറ്റിൻെറ മെഷ്യൻ ലേണിങ് എബിലിറ്റി ആപ്പിൾ വർധിപ്പിക്കുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.