ഒടുവിൽ ആപ്പിൾ മാപ്പപേക്ഷിച്ചു
text_fieldsഫോണുകളുടെ വേഗം കുറച്ചതിന് നിരന്തരമായ വിമർശനങ്ങൾ ഉയരുന്നതിനിടെ പരസ്യമായി മാപ്പ് പറഞ്ഞ് ആപ്പിൾ. നിങ്ങളിൽ പലരെയും ഞങ്ങൾ നിരാശരാക്കിയെന്ന് അറിയാം. അതിനാൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നുവെന്നാണ് ആപ്പിളിെൻറ ക്ഷമാപണം.
പുതിയ സംഭവവികാസങ്ങളും പശ്ചാത്തലത്തിൽ പഴയ െഎഫോണിലെ ബാറ്ററി മാറ്റി വാങ്ങുന്നതിനായി പ്രത്യേക കിഴിവും ആപ്പിൾ പ്രഖ്യാപിച്ചിണ്ട്. 50 ഡോളർ ഇളവാണ് ബാറ്ററി മാറുേമ്പാൾ ആപ്പിൾ നൽകുക. 79 ഡോളറിനു പകരം ഇനി െഎഫോണിെൻറ ബാറ്ററി മാറ്റുന്നതിന് 29 ഡോളർ നൽകിയാൽ മതിയാകും. െഎഫോൺ 6 മുതലുള്ള ഫോണുകൾക്കാണ് ഒാഫർ ലഭ്യമാവുക. ഇതോടൊപ്പം തന്നെ െഎഫോൺ ബാറ്ററിയുടെ ആയുസിനെ കുറിച്ച് വിവരം നൽകുന്ന സംവിധാനം അടുത്ത വർഷം മുതൽ ആപ്പിൾ അവതരിപ്പിക്കും.
കാലപ്പഴക്കം ചെന്ന മൊബൈൽ ബാറ്ററികൾക്ക് ഫോണിന് ആവശ്യമായ ഉൗർജം നൽകാൻ കഴിയാതിരുന്നതോടെയാണ് പ്രൊസസറുകളുടെ വേഗം നിയന്ത്രിക്കാൻ ആപ്പിൾ നിർബന്ധിതമായത്. എന്നാൽ, ഇതിനെതിരെ വ്യാപകമായ പരാതിയുയർന്നതോടെ ആപ്പിൾ പ്രതിരോധത്തിലാവുകയായിരുന്നു. പല ഉപയോക്താക്കളും കമ്പനിക്കെതിരെ കേസ് നൽകിയതോടെ കടുത്ത പ്രതിസന്ധിയെയാണ് ആപ്പിൾ അഭിമുഖീകരിച്ചത്. ഇതാണ് സംഭവത്തിൽ മാപ്പപേക്ഷയുമായി രംഗത്ത് വരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.