രണ്ട് കോടി മാസ്കുകൾ വിതരണം ചെയ്തു, ആരോഗ്യ പ്രവർത്തകർക്ക് നൂതന മുഖ കവചം; പദ്ധതിയുമായി ആപ്പിൾ
text_fieldsന്യൂയോർക്: ആപ്പിൾ ഇതുവരെ ആഗോളതലത്തിൽ രണ്ട് കോടി മാസ്ക്കുകൾ വിതരണം ചെയ്തതായി സി.ഇ.ഒ ടിം കുക്ക്. തങ്ങളു ടെ വിതരണ ശൃംഖല മുഖേനയാണ് ഇത് സാധ്യമായതെന്നും നിലവിൽ ആരോഗ്യ പ്രവർത്തകർക്കുള്ള ‘കസ്റ്റം ഫേസ് ഷീൽഡ്’ നിർമി ച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത രണ്ട് മിനിറ്റ് വിഡിയോയിൽ പറഞ്ഞു. നേരത് തെ ടിം കുക്ക് കോടിക്കണക്കിന് നൂതന മുഖ കവചം ആരോഗ്യ പ്രവർത്തകർക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു.
അമേരിക്കയിലും യൂറോപ്പിലുമായി ആരോഗ്യ രംഗത്തുള്ളവർക്കുള്ള മുഖാ കവചം ഡിസൈൻ ചെയ്യാനും നിർമിക്കാനും കയറ്റിയക്കാനും ഞങ്ങളുടെ ഡിസൈൻ, എഞ്ചിനീയറിങ്, പാക്കേജിങ് ടീമുകൾ വിതരണക്കാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ, ആദ്യത്തെ ബാച്ച് കാലിഫോർണിയ സാൻറ ക്ലാരയിലെ കൈസർ ആശുപത്രിയിലേക്ക് ഷിപ്പ് ചെയ്തു. ആപ്പിളിെൻറ കസ്റ്റം ഫേസ് ഷീൽഡിന് മികച്ച അഭിപ്രായമാണ് ആരോഗ്യ വിദഗ്ധരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബോക്സിൽ 100 എണ്ണം എന്ന നിലക്കാണ് പാക്കേജ്. വെറും രണ്ട് മിനിറ്റ് കൊണ്ട് ഒാരോ പാർട്ടുകളും സംയോജിപ്പിച്ച് ഉപയോഗിച്ചു തുടങ്ങാം. ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് ഏത് രീതിയിലേക്കും ക്രമീകരിക്കാവുന്ന രീതിയിലാണ് ഇത്തരം ഫേസ് ഷീൽഡുകളുടെ നിർമാണമെന്നും ടിം കുക്ക് അറിയിച്ചു. ചൈനയിലും അമേരിക്കയിലുമായാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്.
Apple is dedicated to supporting the worldwide response to COVID-19. We’ve now sourced over 20M masks through our supply chain. Our design, engineering, operations and packaging teams are also working with suppliers to design, produce and ship face shields for medical workers. pic.twitter.com/3xRqNgMThX
— Tim Cook (@tim_cook) April 5, 2020
ഇൗ ആഴ്ചയുടെ അവസാനം ഒരു മില്ല്യൺ മുഖാവരണങ്ങൾ ആശുപത്രികളിൽ വിതരണം ചെയ്യാനും വരും ആഴ്ച്ചകളിൽ അത് തുടരാനുമാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
അതിന് പുറമേ ആപ്പിൾ കോവിഡ് 19 സ്ക്രീനിങ് ആപ്പും വെബ് സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. സി.ഡി.സി, വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ്, FEMA എന്നിവയുമായി സഹകരിച്ചാണ് ഇവ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് യൂസർമാർക്ക് ഉപയോഗപ്പെടുത്താൻ ആപ്പിൾ അവരുടെ വോയ്സ് അസിസ്റ്റൻഡായ സിരിയിലും മാറ്റം വരുത്തിയിട്ടുണ്ട്. “How do I know if I have coronavirus?” എനിക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് എങ്ങനെയറിയാം...? എന്നത് പോലുള്ള ചോദ്യങ്ങൾക്ക് ഇനി മുതൽ സിരി വിശദീകരിച്ചുള്ള മറുപടി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.