മടക്കാവുന്ന ഫോണുമായി ആപ്പിളും
text_fieldsമടക്കാവുന്ന ഫോണുകളാണ് ടെക് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. സാംസങ് മടക്കാവുന്ന ഫോൺ പുറത്തിറക്കിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ചൈനീസ് നിർമാതാക്കളായ വാവേയും ഇത്തരം ഫോൺ അവതരിപ്പിച്ചതോടെ ചർച്ചകൾ പിന്നീട് ആപ്പിളിനെ ചുറ്റിപ്പറ്റിയായി. ആപ്പിൾ മടക്കാവുന്ന ഫോൺ എപ്പോൾ പുറത്തിറക്കുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇതിനുള്ള ഉത്തരം ലഭിച്ചില്ലെങ്കിലും ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്നതിനെ കുറിച്ചുള്ള ചില വ്യക്തമായ സൂചനകൾ ലഭിച്ചു കഴിഞ്ഞു.
ഫോൺ നിർമിക്കുന്നതിനായി ചില ഡിസപ്ലേ പേറ്റൻറുകൾക്ക് ആപ്പിൾ യു.എസിൽ അപേക്ഷിച്ചിട്ടുണ്ട്. ടെക് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. സാംസങ്ങിനെക്കാളും വില കൂടിയ ഫോൾഡബിൾ സ്മാർട്ട്ഫോണാകും ആപ്പിൾ പുറത്തിറക്കുക.
ഗ്യാലക്സി ഫോൾഡ് എന്ന പേരിലാണ് സാംസങ് മടക്കാവുന്ന ഫോൺ പുറത്തിറക്കിയത്. മടങ്ങിയിരിക്കുമ്പോൾ 4.6 ഇഞ്ച് വലിപ്പവും തുറക്കുമ്പോൾ 7.3 ഇഞ്ച് വലിപ്പത്തിലുള്ള ടാബ്ലറ്റുമായാണ് രൂപമാറ്റം സംഭവിക്കുന്നതാണ് ഗാലക്സി ഫോൾഡ്. ആറ് കാമറകളാണ് ഫോണിനുള്ളത്. മൂന്ന് കാമറകൾ പുറകുവശത്തും രണ്ടെണ്ണം ഉൾവശത്തും ഒന്ന് ഏറ്റവും മുകളിലുമാണ് ഉള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.