ആപ്പിളിെൻറ ഇന്ത്യൻ സ്വപ്നങ്ങൾക്ക് നിറം പകർന്ന് െഎഫോൺ എസ്.ഇ
text_fieldsബംഗളൂരു: െഎഫോൺ എസ്.ഇയിലൂടെ ഇന്ത്യയിൽ ഫോണുകളുടെ നിർമാണം ആപ്പിൾ ആരംഭിക്കുന്നു. കർണാടകയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന നിർമാണശാലയിൽ നാല് ലക്ഷം വരെ ഫോണുകൾ നിർമ്മിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ആപ്പിളിനായി ഫോണുകൾ സംയോജിപ്പിക്കുന്ന വിസ്ട്രൺ കമ്പനി ബംഗളൂരുവിൽ പ്ലാൻറ് നിർമിക്കും.
സർക്കാറിൽ നിന്ന് നികുതി ഇളവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുന്നതിന് മുമ്പ് തന്നെ നിർമാണശാലയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആപ്പിളിെൻറ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ തീരുമാനമാകാത്തത് നിർമാണശാല ആരംഭിക്കുന്നതിന് തടസമാകില്ലെന്ന് ആപ്പിൾ അറിയിച്ചതായി കേന്ദ്രസർക്കാർ പ്രതിനിധി അറിയിച്ചു. ഇൗ വർഷം എപ്രിലിൽ തന്നെ ആപ്പിൾ നിർമാണശാല ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഇന്ത്യയിൽ െഎഫോണുകളുടെ വിൽപ്പന കുറയുകയാണ്. അമിത വില തന്നെയാണ് വിൽപ്പന കുറയാനുള്ള പ്രധാനകാരണം. 2016-2017 വർഷത്തിൽ 10 മില്യൺ െഎഫോണുകൾ ഇന്ത്യയിൽ വിൽക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഇൗ ലക്ഷ്യം പൂർത്തീകരിക്കാൻ ഇന്ത്യയിലെ നിർമാണശാല സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ആപ്പിൾ എസ്.ഇക്ക് വിപണിയിൽ എകദേശം 30,000 രൂപയാണ് നിലവിലെ വില. ഇന്ത്യയിൽ എസ്.ഇ നിർമ്മിച്ചാൽ വിലയിൽ 10 മുതൽ 14 ശതമാനത്തിെൻറ വരെ കുറവുണ്ടാകും. ഇത് ഗുണകരമാവുമെന്നാണ് ആപ്പിളിെൻറ കണക്ക് കൂട്ടൽ. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള െഎഫോൺ മോഡലായ 5എസിെൻറ നിർമ്മാണം ആപ്പിൾ ഇന്ത്യയിൽ നടത്തുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.