Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഅഞ്ച്​ വർഷത്തിന്​ ശേഷം...

അഞ്ച്​ വർഷത്തിന്​ ശേഷം വീണ്ടും ഐപോഡ്​ ടച്ച്​; തിരിച്ചടി മറികടക്കാൻ ആപ്പിൾ

text_fields
bookmark_border
apple-ipod-touch
cancel

ടെക്​ ലോകത്ത്​ ഇപ്പോൾ ആപ്പിളിന്​ കഷ്​ടകാലമാണ്​. മുമ്പ്​ മൊബൈൽ വിപണിയിൽ കിരീടം വെക്കാത്ത രാജക്കാൻമാരായ ആപ ്പിളിന്​ ആഗോള വിപണിയിൽ വൻ തിരിച്ചടിയാണ്​ നേരിടുന്നത്​. ആപ്പിളിനോട്​ കിടപിടിക്കുന്ന വില കുറഞ്ഞ ​ഫോണുകൾ വിപ ണിയിലെത്തിയതോടെയാണ്​ ഐഫോണുകളുടെ വിൽപന കുത്തനെ കുറഞ്ഞത്​.

തിരിച്ചടികൾക്കിടെ അഞ്ച്​ വർഷങ്ങൾക്ക്​ ശേഷം ഐപോഡ്​ ടച്ചിനെ വീണ്ടും വിപണിയിലെത്തിച്ചാണ്​​ ആപ്പിൾ വാർത്തകളിൽ നിറയുന്നത്​. അഞ്ച്​ വർഷങ്ങൾക്ക്​ മുമ്പ്​ 2014ലാണ്​ ആപ്പിൾ അവസാനമായി ഐപോഡ്​ ടച്ച്​ പുറത്തിറക്കിയത്​. അതിന്​ ശേഷം മോഡലിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ പുത്തൻ പ്രൊസസറും ഓപറ്റേറ്റിങ്​ സിസ്​റ്റവുമായി അടിമുടി മാറ്റത്തോടെയാണ്​ ഐപോഡ്​ ടച്ചിൻെറ വരവ്​.

ഐഫോൺ 7 സീരിസിലെ A10 ഫ്യൂഷൻ ചിപ്പാണ്​ ടച്ചിനും കരുത്ത്​ പകരുന്നത്​. 4 ഇഞ്ച്​ ഡിസ്​​പ്ലേ വലിപ്പത്തിൽ എത്തുന്ന മോഡലിന്​പരമാവധി 256 ജി.ബി സ്​റ്റോറേജുണ്ടാകും. ആപ്പിളിൻെറ ഹോം ബട്ടനും കാമറയുമായിട്ടായിരിക്കും എത്തുക. വൈ-ഫൈയുടെ സഹായത്തോടെ ഫേസ്​ടൈം കോളുകൾ വിളിക്കാൻ സാധിക്കും. ആപ്പിളിൻെറ ഓഗ്​മ​െൻറഡ്​ റിയാലിറ്റി ആപുകളെയും ​പിന്തുണക്കും. എട്ട്​ മെഗാപിക്​സലിൻെറ പിൻ കാമറയും 1.2 മെഗാപിക്​സലിൻെറ മുൻ കാമറയും ആപ്പിൾ ഐപോഡ്​ ടച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 32 ജി.ബി സ്​റ്റോറേജിന്​ 18,990 രൂപയും 128 ജി.ബിക്ക്​ 28,900, 256 ജി.ബിക്ക്​ 38,900 രൂപയുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemalayalam newsiPod touchTechnology News
News Summary - Apple refreshes the iPod touch with the iPhone 7’s processor-Technology
Next Story