Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയിൽ ആപ്പിൾ...

ഇന്ത്യയിൽ ആപ്പിൾ സ്​റ്റോറുകൾ ഈ വർഷം

text_fields
bookmark_border
i-phone-11
cancel

ടെക്​ ഭീമൻ ആപ്പിൾ ഇന്ത്യയിൽ സ്​റ്റോറുകൾ തുടങ്ങുന്നു. 2020ൽ ഓൺലൈൻ സ്​റ്റോറും 2021ൽ റീടെയിൽ സ്​റ്റോറുകളും തുടങ്ങുമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്നത്​. ആപ്പിൾ ഓഹരി ഉടമകളുടെ യോഗത്തിൽ സി.ഇ.ഒ ടിം കുക്കാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

നിലവിൽ തേർഡ്​ പാർട്ടി സ്​റ്റോറുകൾ വഴിയാണ്​ ആപ്പിൾ ഉൽപന്നങ്ങൾ വിൽക്കുന്നത്​. ഓൺലൈൻ വെബ്​സൈറ്റുകളായ ആമസോൺ, ഫ്ലിപ്​കാർട്ട്​ എന്നിവ വഴിയും ഫോണുകൾ വിൽക്കുന്നുണ്ട്​. ആപ്പിൾ എപ്പോൾ സ്​റ്റോർ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തതയില്ലെങ്കിലും 2020​​​െൻറ മൂന്നാംപാദത്തിൽ സ്​റ്റോറുകൾ ആരംഭിക്കുമെന്നാണ്​ ടെക്​ക്രഞ്ച്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

മുംബൈയിലായിരിക്കും ആദ്യ റീടെയിൽ സ്​റ്റോർ ആരംഭിക്കുക. പിന്നാലെ ഡൽഹിയിലും സ്​റ്റോറെത്തും. ഇന്ത്യയിലെ ആപ്പിളി​​​െൻറ സാധ്യതകളിൽ തനിക്ക്​ പൂർണ്ണ വിശ്വാസമുണ്ടെന്ന്​ യോഗത്തിൽ ടിം കുക്ക്​ പറഞ്ഞതായാണ്​ റിപ്പോർട്ടുകൾ. ലോകത്തെ രണ്ടാമത്തെ വലിയ സ്​മാർട്ട്​ഫോൺ വിപണിയാണ്​ ഇന്ത്യ. ചൈനീസ്​ സ്​മാർട്ട്​ഫോണുകൾക്കാണ്​ ഇന്ത്യയിൽ ആധിപത്യം. എന്നാൽ, ഐഫോൺ XR, ​ഐഫോൺ 11 സ്​മാർട്ട്​ഫോണുകളുടെ വരവോടെ ആപ്പിൾ നിലമെച്ചപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphonemobilesmalayalam newsTechnology News
News Summary - Apple store in india-Technology
Next Story