സ്മാർട്ട് വാച്ച് വിപണിയുെട തലവരമാറ്റിയ ആപ്പിൾ വാച്ച് പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം
text_fields"ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഒരെണ്ണം കൂടി ബാക്കിയുണ്ട്. ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന ഉൽപന്നങ്ങള ിറക്കാനാണ് ഞങ്ങൾക്ക് താൽപര്യം. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, സേവനങ്ങൾ എന്നിവയെ ഒന്നിച്ച് ചേർക്കാനാണ് ശ്രമ ം. ടെക്നോളജിയെ വ്യക്തിപരമാക്കുകയും ഉപയോക്താവിന് പ്രതീക്ഷിക്കാത്ത അനുഭവം പ്രദാനം ചെയ്യുകയുമാണ് ലക്ഷ ്യം. പുതിയൊരു ഉൽപന്നം പുറത്തിറക്കാൻ വർഷങ്ങളായി ശ്രമിക്കുകയാണ്. ഉപയോക്താകൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും"
ഐഫോൺ 6 സീരിസ് പുറത്തിറക്കിയതിന് ശേഷം ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറഞ്ഞ വാക്കുകളാണിവ. സ്മാർട്ട്വാച്ച് എന്ന പുതിയ ഉൽപന്നനിര എത്തുന്നതിെൻറ ആദ്യ സൂചനയാണ് ടിം കുക്ക് നൽകിയത്. 2002ൽ ആപ്പിളിെൻറ ചീഫ് ഡിസൈനറായ ജോണി ഐവ് നൈക്കിൽ നിന്ന് ഹൈ എൻഡ് സ്പോർട്സ് വാച്ചുകളുടെ ബോക്സുകൾ ആവശ്യമുണ്ടെന്ന് അറിയിച്ചു. ഒരു പുതു പരീക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ആപ്പിൾ. അതിനായിരുന്നു സ്പോർട്സ് വാച്ചുകളുടെ ബോക്സുകൾ. പിന്നീട് വർഷങ്ങൾക്ക് ശേഷം 2015 ഏപ്രിൽ 24നാണ് ഔദ്യോഗികമായി സ്മാർട്ട്വാച്ച് ആപ്പിൾ പുറത്തിറക്കുന്നത്.
പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം കഴിയുേമ്പാൾ സെഗ്മെൻറിൽ എതിരാളികളില്ലാതെ കുതിക്കാൻ ആപ്പിൾ വാച്ചിന് സാധിച്ചിട്ടുണ്ട്. അപ്പിളിെൻറ ഡിസൈൻ മികവും ഒ.എസിെൻറ സവിശേഷതകളും ബ്രാൻഡ് വാല്യുവും തന്നെയാണ് ജനപ്രീതിക്ക് പിന്നിൽ. ഫിറ്റ്നെസ്സ് ഡിവൈസ് എന്നതിലുപരി വീട്ടിലെ ഒരു ഡോക്ടറായി ആപ്പിൾ വാച്ച് പരിണമിച്ചത് സീരിസ് 4ഓടെയാണ്. ഇ.സി.ജി എടുക്കാനുള്ള സൗകര്യമാണ് ആപ്പിൾ വാച്ച് സീരിസ് 4ൽ നൽകിയത്. ഇതോടെ മറ്റ് സ്മാർട്ട്വാച്ചുകളുമായി താരതമ്യം ചെയ്യുേമ്പാൾ സമാനതകളില്ലാത്ത ഉൽപന്നമായി ആപ്പിൾ വാച്ച് മാറി.
ആപ്പിളിെൻറ ഐഫോൺ ഉപയോഗിക്കുന്ന ഒരാൾ ടാബ്ലെറ്റ് വാങ്ങാനൊരുങ്ങുകയാണെങ്കിൽ വില കുറഞ്ഞ ഒരുപാട് മോഡലുകളുണ്ടെങ്കിലും ഐപാഡായിരിക്കും ആദ്യം പരിഗണിക്കുക. ഹെഡ്സെറ്റാണെങ്കിൽ ഇയർപോഡും. ഈ രീതിയിൽ ഐഫോണിന് അനുബന്ധമായി ഉപയോഗിക്കാവുന്ന നിരവധി ഉൽപന്നങ്ങൾ അവതരിപ്പിച്ച് വിജയിപ്പിച്ചെടുക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്. ഇതേ വിജയഗാഥ തന്നെയാണ് ആപ്പിൾ വാച്ചും പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.