Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഹോം ബട്ടനില്ല,...

ഹോം ബട്ടനില്ല, ഫേസ്​അൺലോക്ക്​ ഉൾപ്പടെ നിരവധി ഫീച്ചറുകളുമായി ​െഎപാഡ്

text_fields
bookmark_border
ഹോം ബട്ടനില്ല, ഫേസ്​അൺലോക്ക്​ ഉൾപ്പടെ നിരവധി ഫീച്ചറുകളുമായി ​െഎപാഡ്
cancel

ടെക്​ ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ പുതിയ ​െഎ​പാഡ്​ പ്രോ അവതരിപ്പിച്ച്​ ആപ്പിൾ. ഹോം ബട്ടൻ ഒഴിവാക്കി ഫേസ്​അൺലോക്കി​​​​െൻറ അധിക സുരക്ഷയിലാണ്​ ഇക്കുറി പുതിയ ​െഎപാഡ്​ വിപണിയിലെത്തുന്നത്​. ഇതിനൊപ്പം കരുത്ത്​ കൂടിയ പ്രൊസസറും മോഡലി​​​​െൻറ പ്രത്യേകതയാണ്​.

11, 12.9 ഇഞ്ച്​ എന്നിങ്ങനെ രണ്ട്​ സ്​​്ക്രീൻ സൈസുകളിലാവും പുതിയ ​െഎപാഡ്​ വിപണിയിലെത്തുക. െഎഫോൺ x ആറിൽ കണ്ട തരത്തിലുള്ള ഡിസ്​പ്ലേ തന്നെയാവും ​െഎപാഡ്​ പ്രോക്കും. കട്ടികുറച്ച്​ ഷാർപ്പ്​ എഡ്​ജുകളോട്​ കൂടിയതാണ്​ ​ഡിസൈൻ.​ A12X ബയോനിക്​ ചിപ്​സെറ്റാവും ​​ഇതിന്​ കരുത്തു പകരുക. കഴിഞ്ഞ ​െഎപാഡുമായി താരത്മ്യം ചെയ്യു​േമ്പാൾ 90 ശതമാനം വേഗത കൂടുതലാണ്​ പുതിയ ചിപ്​സെറ്റിന്​. 12 മെഗാപിക്​സലി​​​​െൻറ പിൻ കാമറയും 7 മെഗാപിക്​സലി​​​​െൻറ മുൻ കാമറയുമാണ്​ ചിത്രങ്ങൾ പകർത്തുന്നത്​​. സാധാരണ ​െഎപാഡ്​ മോഡലുകളിൽ നിന്ന്​ വ്യത്യസ്​തമായി യു.എസ്​.ബി സി കണക്​ടറാണ്​ ഉപയോഗിച്ചിരിക്കുന്നത്​. അതേ സമയം, ഹെഡ്​ഫോൺ ജാക്ക്​ ഉൾപ്പെടുത്തിയിട്ടില്ല.

ആക്​സസറിയായി ​ആപ്പിൾ പെൻസിലും കീബോർഡും കമ്പനി നൽകുന്നുണ്ട്​. ആപ്പിൾ പെൻസിൽ വയർലെസ്സായി ചാർജ്​ ചെയ്യാനും സാധിക്കും. 64 ജി.ബി മുതൽ 1 ടി.ബി വരെയുള്ള മെമ്മറി ഒാപ്​ഷനുകളിലും പുതിയ ​െഎപാഡ്​ വിപണിയിലെത്തും. 11 ഇഞ്ച്​ മോഡലിന്​ 799 ഡോളറും 12.9 ഇഞ്ച്​ മോഡലിന്​ 999 ഡോളറുമാണ്​ പ്രാരംഭ വില. നവംബർ ഏഴ്​ മുതൽ പുതിയ ​െഎപാഡി​​​​െൻറ വിൽപന ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemobilesmalayalam newsFace idI pad proTechnology News
News Summary - Apple's new iPad Pro -​Te
Next Story