Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 12:30 AM GMT Updated On
date_range 3 Nov 2018 12:30 AM GMTഎൻ.ഐ.ടി വിദ്യാർഥിയെ തേടി ഗൂഗ്ൾ അവാർഡ്
text_fieldsbookmark_border
കോഴിക്കോട്: ഗൂഗ്ളിെൻറ പ്രശസ്തമായ വെങ്കട് പഞ്ചപകേശൻ അവാർഡിന് അർഹനായി കോഴിക്കോട് എൻ.ഐ.ടി നാലാംവർഷ വിദ്യാർഥി. ബയോടെക്നോളജി എൻജിനീയറിങ് വിദ്യാർഥിയായ ആഷിക് അബ്ദുൽ ഹമീദ് ആണ് അഭിമാന നേട്ടം കൈവരിച്ചത്.
750 യു.എസ് ഡോളറിെൻറ (ഏതാണ്ട് 55,000 രൂപ) സ്കോളർഷിപ്, അമേരിക്കയിലെ സാൻ ബ്രൂണോയിൽ സ്ഥിതിചെയ്യുന്ന യൂട്യൂബ് ഹെഡ്ക്വാട്ടേഴ്സിൽ ചെന്ന് യൂട്യൂബ് സി.ഇ.ഒ സൂസൻ വജ്സ്കിയെ കാണാൻ അവസരം, ഗൂഗ്ൾ ഓഫീസ്, സ്റ്റാൻഡ്ഫോർഡ് യൂനിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര തുടങ്ങിയ സുവർണാവസരങ്ങളാണ് ആഷികിെന തേടിയെത്തിയത്.
മണ്ണാർക്കാട് നാട്ടുകൽ സ്വദേശി അബ്ദുൽ ഹമീദിെൻറയും അസ്മ ബീഗത്തിെൻറയും മകനാണ്. ഇതുവെര രണ്ടു മലയാളികളേ നേട്ടം കൈവരിച്ചിട്ടുള്ളൂ എന്ന് എൻ.ഐ.ടി അധികൃതർ വ്യക്തമാക്കി.
കമ്പ്യൂട്ടർ സയൻസ് ഉപയോഗപ്പെടുത്തി സമൂഹത്തിൽ നല്ല മാറ്റങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്ന യുവാക്കൾക്ക് ഗൂഗ്ൾ നൽകുന്ന സ്കോളർഷിപ്പാണ് വെങ്കട് പഞ്ചപകേശൻ അവാർഡ്. വർഷംതോറും തിരെഞ്ഞടുക്കപ്പെടുന്ന ആറു വിദ്യാർഥികൾക്കാണ് ഇത് സമ്മാനിക്കുന്നത്. എൻ.ഐ.ടി കേന്ദ്രമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ആഷിഖിെന അംഗീകാരം തേടിയെത്തിയത്. മലബാർ മേഖലയിലെ ശ്രദ്ധേയ സ്റ്റാർട്ടപ് ഉച്ചകോടിയായ ഇൻറർഫേസിന് തുടക്കമിട്ടത് ആഷിക്കായിരുന്നു.
ഓഗ്്മെൻറഡ് റിയാലിറ്റിയിലും (പ്രതീതി യാഥാർഥ്യം) െവർച്വൽ റിയാലിറ്റിയിലും പ്രോജക്ടുകൾ തയാറാക്കിയ ആഷിഖ് രണ്ടാംവർഷം പഠിക്കുമ്പോൾ സ്വന്തമായി ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഫേസ്ബുക്കിെൻറ സ്കൂൾ ഓഫ് ഇന്നവേഷനിൽ െവർച്വൽ റിയാലിറ്റിയിൽ ആറുമാസത്തെ പരിശീലനത്തിലാണ് ഈ മിടുക്കനിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story