സെൻ ബ്രാൻഡ് ഉൽപന്നങ്ങൾ വിൽക്കുന്നതിൽ അസൂസിന് വിലക്ക്
text_fieldsന്യൂഡൽഹി: അസൂസിൻെറ സെൻ ബ്രാൻഡിന് കീഴിലുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഡൽഹി ഹൈകോടതിയാണ് അസൂസിനെ ഉൽപന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് വിലക്കിയത്. എട്ട് ആഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, മൊബൈൽ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാവും.
വിലക്ക് ഏർപ്പെടുത്തിയതോടെ സെൻഫോൺ മാക്സ് സീരിസിലെ ഫോണുകൾ അസൂസിന് വിൽക്കാൻ സാധിക്കില്ല. അസൂസ് ഉപയാഗിച്ചു വരുന്ന സെൻ ട്രേഡ് മാർക്കിന് അവകാശം ഉന്നയിച്ച് ടെലികെയർ നെെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ കേസ് പരിഗണിച്ചാണ് നടപടി. ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിേൻറതാണ് ഉത്തരവ്.
ഫീച്ചർ ഫോണുകൾക്ക് വേണ്ടി സെൻ എന്ന ട്രേഡ്മാർക്ക് തങ്ങൾ 2008ൽ സ്വന്തമാക്കിയതാണ് എന്ന് ടെലികെയർ പറയുന്നു. 2011 മുതലാണ് ഇന്ത്യൻ വിപണിയിൽ അസൂസ് സെൻ ബ്രാൻറിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.