എ.ടി.എമ്മുകൾ കണ്ടെത്താനുള്ള കിടിലൻ ടൂളുകൾ
text_fieldsമുംബൈ: നോട്ടുകൾ അസാധുവാക്കിയ തീരുമാനം വന്നതോടെ ആളുകെളല്ലാം എ.ടി.എമ്മുകൾ തേടിയുള്ള നെേട്ടാട്ടത്തിലാണ്. എന്നാൽ മൊബൈൽ ഫോണുകളിൽ ലഭ്യമാകുന്ന ചില ടൂളുകൾ വഴി എ.ടി.എമ്മുകൾ എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കും. അതിനായുള്ള ചില ടൂളുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. കാഷ് നോ കാഷ്
ക്യുക്കറിെൻറ ഉടമസ്ഥതയിലുള്ള വെബ്സൈറ്റാണ് കാഷ് നോ കാഷ് . പിൻകോഡിനനുസരിച്ച് എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരങ്ങൾ ഇൗ ആപ്പ് നൽകും. പിൻകോഡ് നൽകി ഫൈൻഡ് കാഷ് എന്ന ബട്ടനിൽ സെർച്ച് ചെയ്താൽ ആ പിൻകോഡിെൻറ പരിധിയിൽ പണം ലഭ്യമായ എ.ടി.എമ്മുകളുടെ വിവരങ്ങൾ ലഭിക്കും. പണമുളള എ.ടി.എമ്മുകൾ പച്ച നിറത്തിലും, ഉടൻ ലഭ്യമാവുന്നവ ഒാറഞ്ച് നിറത്തിലും, ഇല്ലാത്തവ ചുവപ്പ് നിറത്തലും ആപ്പിൽ അടയാളപ്പെടുത്തും.
2. സി.എം.എസ് എ.ടി.എം ഫൈൻഡർ
രാജ്യത്തുടനീളം എ.ടി.എമ്മുകൾ പരിപാലിക്കുന്ന കമ്പനിയാണ് സി.എം.എസ് ഇൻഫോ സിസ്റ്റം. ഇവരുടെ ആപ്പുപയോഗിച്ച് എ.ടി.എമ്മുകൾ കണ്ടെത്താം. ഇന്ത്യയിെൽ എതു നഗരത്തിലെയും എ.ടി.എമ്മുകളടെ വിവരം സി.എം.എസ് എ.ടി.എം ഫൈൻഡർ നൽകും.
3. വാൾനട്ട്
പേഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട ആപ്പാണ് വാൾനട്ട്. ഇത് എ.ടി.എമ്മുകൾ കണ്ടു പിടിക്കുന്നതിനായി സഹായിക്കും. രണ്ട് മില്യൺ ഉപഭോക്താക്കൾ ഇൗ ആപ്പ് ഉപയോഗിക്കുന്നുണ്ട്. അവരിൽ ആരെങ്കിലും എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ ആ വിവരം ആപ്പിന് ലഭ്യമാവും ഇതിനെ കൂടി ആശ്രയിച്ചാവും ആപ്പ് എ.ടി.എമ്മുകളെ കുറിച്ചുളള വിവരങ്ങൾ നൽകുന്നതും.
4. എ.ടി.എം സെർച്ച്
എ.ടി.എമ്മുകളെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റാണ് എ.ടി.എം സെർച്ച്. ഇതിൽ പോയി സെർച്ച് ചെയ്താൽ അടുത്തുള്ള എ.ടി.എമ്മുകളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാവും.
ഇതിനൊപ്പം തന്നെ ഗൂഗിൾ മാപ്പസ് പോലുള്ള ആപ്പുകളും എ.ടി.എമ്മുകൾ തിരയുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.