Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ ടോക്​ നിരോധനം...

ടിക്​ ടോക്​ നിരോധനം നീക്കി

text_fields
bookmark_border
tiktok-23
cancel

ചെന്നൈ: ചൈനീസ്​ ഹൃസ്വ​ വീഡിയോ ആപായ ടിക്​ ടോകി​ന്​ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ്​ ഹൈകോടതിയ ുടെ മധുര ബെഞ്ചാണ്​ ടിക്​ ടോകിന്​ ഏർപ്പെടുത്തിയ നിരോധന നീക്കിയത്​. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ്​ പരിഗണ ിച്ചാണ്​ നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ്​ കോടതി വിധിയെന്നും നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്​ടമുണ്ടായെന്നും ടിക്​ ടോക്​ കോടതിയിൽ വാദിച്ചു.

അശ്ലീലദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന്​ പരിശോധിക്കാ​മെന്ന്​ ടിക്​ ടോക്​ അറിയിച്ചതിനെ തുടർന്നാണ്​ നിരോധനം നീക്കിയത്​​. അശ്ലീലദൃശ്യങ്ങൾ ഇനിയും സംപ്രേക്ഷണം ചെയ്​താൽ കോടതിയലക്ഷ്യമായി കണ്ട്​ തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ്​ ഹൈകോടതി ടിക്​​ ടോകിനെ ഓർമിപ്പിച്ചു.

അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ ഏപ്രിൽ മൂന്നിന്​ ടിക്​ ടോകിന്​ മദ്രാസ്​ ഹൈകോടതി നിരോധനം ഏർപ്പെടുത്തിയത്​. തുടർന്ന്​ ഏപ്രിൽ 18ന്​ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ സ്​റ്റോറിൽ നിന്നും ടിക്​ ടോക്​ പിൻവലിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newstik tokShort Video appTechnology News
News Summary - Ban On TikTok Video App Lifted By Madras High Court-Hotwheels
Next Story