ഗൂഗ്ൾ അസിസ്റ്റൻറ് വഴി ഉപഭോക്താക്കളുടെ വിവരം ചോർന്നു
text_fieldsന്യൂയോർക്: ഗൂഗ്ൾ അസിസ്റ്റൻറ് വഴി ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങൾ ചോരു ന്നതായി ഗൂഗ്ൾ കമ്പനിയും സമ്മതിച്ചു. ഗൂഗ്ൾ അസിസ്റ്റൻറ് റെക്കോഡ് ചെയ്ത ശബ്ദശ കലങ്ങൾ പുറത്തായ സാഹചര്യത്തിലാണ് കമ്പനിയുടെ കുറ്റസമ്മതം. സംഭവത്തെകുറിച്ച് അ ന്വേഷിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, ഓരോ ശബ്ദ റെക്കോഡിങ്ങിെൻറയും 0.2 ശതമാനം മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നാണ് ഗൂഗ്ള്‍ പറയുന്നത്. റെക്കോഡിങ്ങിനായി ഗൂഗിളുമായി കരാറിലായ സ്ഥാപനം വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗൂഗ്ള്‍ വക്താവ് പറഞ്ഞു.
ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഗൂഗ്ള്‍ അസിസ്റ്റൻറിനു വേണ്ടി ഗൂഗിളുമായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ടെന്നും ബെല്‍ജിയന്‍ ചാനലായ വി.ആര്.ടി എൻ.ഡബ്ല്യൂ.എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള ഗൂഗിളിെൻറ കഴിവ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവര്‍ ഉപയോക്താക്കളുടെ ശബ്ദം ശേഖരിക്കുന്നത്. എന്നാല്‍, ഇതു വലിയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗൂഗ്ള്‍ അസിസ്റ്റൻറ് വഴി റെക്കോര്‍ഡ് ചെയ്യപ്പെട്ട 1000ത്തിലേറെ ശബ്ദശകലങ്ങള്‍ തങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിെച്ചന്നും വി.ആര്.ടി എൻ.ഡബ്ല്യൂ.എസ് പറയുന്നുണ്ട്. മേല്‍വിലാസം ഉൾപ്പെടെ സുപ്രധാനമായ പലവിവരങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. ലഭിച്ച ശബ്ദശകലങ്ങള്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവയായിരുന്നു.
ശബ്ദനിര്ദേശങ്ങളില് പ്രവര്‍ത്തിക്കുന്ന ഗൂഗ്ള്‍ അസിസ്റ്റൻറ് സദാസമയവും ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഉറങ്ങുേമ്പാഴും എഴുന്നേൽക്കുേമ്പാഴും നാം ഉരുവിടുന്ന നിസ്സാരശബ്ദങ്ങൾ പോലും അതു പിടിച്ചെടുക്കുന്നു. ഗൂഗ്ള്‍ സ്പീക്കറിനെ ഉണര്‍ത്താനായി ഒകെ ഗൂഗ്ള്‍ എന്ന് പറഞ്ഞില്ലെങ്കില്‍ പോലും നാം പറയുന്നതെല്ലാം അതു കേള്‍ക്കും. ഇന്നത്തെ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സംവിധാനമുണ്ട്. കൂടാതെ ഗൂഗ്ള്‍ അസിസ്റ്റൻറ് പിന്തുണയോടെ സ്മാര്‍ട്ട് സ്പീക്കറുകളും സെക്യൂരിറ്റി കാമറകളും മറ്റും വിപണിയിലെത്തുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.