അഞ്ച് വർഷം മുമ്പ് ബിൽ ഗേറ്റ്സ് പറഞ്ഞു - "ലോകത്തെ കാർന്നുതിന്നുന്ന മഹാമാരി വരും"
text_fieldsകോവിഡ് 19 വൈറസ് ബാധ ലോകത്തെ ഭീതിയിലാഴ്ത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് 19 വൈറസ് താൻ മുൻകൂട്ടി പ്രവചിച്ചിരുന്നതായി ഒരു ആൾദൈവം ഇൗയിടെ പറഞ്ഞപ്പോൾ അത് വ ലിയ ട്രോൾ മെറ്റീരിയലായി മാറിയിരുന്നു. അതുപോലെ വൈറസ് ബാധയിൽ നിന്ന് മുക്തിനേടാൻ ഒറ്റമൂലിയുമായി എത്തിയ വൈദ ്യന്മാരും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.
വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെ റ്റ്ഫ്ലിക്സിൽ 2018ൽ ഇറങ്ങിയ കൊറിയൻ വെബ് സീരീസിലെ കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളും മറ്റ് പ്രധാനവിവരങ്ങള ും പറയുന്ന ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ചിലരിലെങ്കിലും ഭീതി പടർത്തി. ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് -എല്ലാം പ്ലാൻ ചെയ്ത് നടത്തുന്നതാണോ..." എന്ന് ചോദിച്ചത് മറ്റാരുമല്ല, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്.
കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി പ്രചരിക്കുന്ന വിഡിയോ മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബിൽഗേറ്റ്സിന്റെതാണ്. എന്നാൽ, ബിൽഗേറ്റ്സിന്റെ വിഡിയോ ഗൗരവത്തിലുള്ള ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പുള്ള വിഡിയോയിൽ അദ്ദേഹം ഭാവിയിൽ ലോകത്ത് ഭീതി പടർത്താൻ പോകുന്ന ഒരു മഹാമാരിയെ കുറിച്ചാണ് പറയുന്നത്. അതൊരു വൈറസായിരിക്കുമെന്നും അദ്ദേഹം എടുത്തുപറയുന്നു. വൈറസിന്റെ വ്യാപനം നേരിടാൻ ലോകം പ്രാപ്തമല്ലെന്നും അതിന് വേണ്ടി തയാറാവണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
2015ൽ ബിൽഗേറ്റ്സ് ടെഡ് ടാകിൽ സംസാരിക്കുന്ന വിഡിയോയാണ് യൂട്യൂബിൽ നിന്നെടുത്ത് ചിലർ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാക്കിയിരിക്കുന്നത്. ബിൽഗേറ്റ്സ് ഒരു ടൈംട്രാവലർ ആണെന്ന് പോലും ഇൻറർനെറ്റിൽ സംസാരം തുടങ്ങിയിട്ടുണ്ട്.
അദ്ദേഹം പറയുന്നതിങ്ങനെ ----
"ഞങ്ങളുടെ കുട്ടിക്കാലത്ത് ജനങ്ങൾ ഭയന്നിരുന്നത് ന്യൂക്ലിയർ യുദ്ധമാണ്. എന്നാൽ ഇപ്പോൾ കാലം മുന്നോട്ട് പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കിൽ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല... വിഷാണു....
ഇത്തരം വൈറസുകളുടെ അനിയന്ത്രിതമായ വ്യാപനം തടയാൻ സാധിക്കാത്തതിന് കാരണം അതിനുള്ള മികച്ച സംവിധാനങ്ങളില്ലാത്തതാണ്. ന്യൂക്ലിയാർ വികസനത്തിന് കോടികൾ നിക്ഷേപിക്കുന്ന ലോകരാജ്യങ്ങൾ ആരോഗ്യ രംഗത്തിലേക്ക് കാര്യമായി ശ്രദ്ധചെലുത്തുന്നില്ല" - ബിൽ ഗേറ്റ്സ് പറയുന്നു.
ആഫ്രിക്കയിൽ നാശം വിതച്ച എബോള വൈറസിനെ ഉദാഹരണമായി എടുത്തായിരുന്നു ബിൽ ഗേറ്റ്സ് വിശദീകരിച്ചത്. 2014ൽ എബോള ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് സിസ്റ്റം ശരിയായി പ്രവർത്തിക്കാത്തത് കൊണ്ടല്ല. മറിച്ച്. അവിടെ ഇത്തരമൊരു മഹാമാരി നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അവിടുത്തെ ആരോഗ്യരംഗത്തുള്ളവർക്ക് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമാണ് കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകവ്യാപകമായി ചർച്ചയായ ‘കൊണ്ടാജിയൻ’ ചിത്രത്തെ കുറിച്ചും ബിൽ ഗേറ്റ്സ് ടെഡ് ടാക്കിൽ പരാമർശിക്കുന്നുണ്ട്. ചിത്രത്തിൽ വൈറസിനെ തുരത്തി ലോകത്തെ രക്ഷിക്കാൻ എപിഡമിയോളജിസ്റ്റുകൾ എത്തുന്നുണ്ട്.‘‘ഇൗ ലോകവും ഹോളിവുഡ് ചിത്രവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.. സിനിമയിലുള്ളത് പോലെ മികച്ച രോഗപര്യവേക്ഷകൻ യഥാർഥ ജീവിതത്തിൽ ഇല്ല" - അദ്ദേഹം പറയുന്നു.
മഹാമാരി വരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. 1918ൽ ലോകത്തെ ഞെട്ടിച്ച ‘സ്പാനിഷ് ഫ്ലൂ’ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹം വിശദീകരിച്ചത്. 3.3 കോടിയിലധികം ജനങ്ങളാണ് അന്ന് ആ രോഗം ബാധിച്ച് മരിച്ചത്. ഇന്ന് അതുപോലൊരു രോഗം പിറവിയെടുത്താൽ ലോക ജനസംഖ്യ തന്നെ ഉന്മൂലനം ചെയ്യപ്പെടും. ലോകബാങ്ക് പുറത്തുവിട്ട ഒരു റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചു. ഒരു ആഗോള മഹാമാരി ഉണ്ടായാൽ ഇൗ ലോകം അതിന് വേണ്ടി ചിലവാക്കേണ്ടി വരിക മൂന്ന് ട്രില്ല്യൻ ഡോളറായിരിക്കും. എണ്ണിത്തിട്ടപ്പെടുത്താൻ ആവാത്ത നഷ്ടമായിരിക്കുമെന്നർഥം.
അഞ്ച് വർഷം മുമ്പ് ബിൽഗേറ്റ്സ് പറഞ്ഞ മഹാമാരിയാണോ ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസെന്നാണ് വിഡിയോക്ക് താഴെയും സമൂഹ മാധ്യമങ്ങളിലും പലരും ചോദിക്കുന്നത്. അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്തായാലും സർവ്വരും അംഗീകരിച്ചിട്ടുണ്ട്. ആയുധ ബലം വർധിപ്പിക്കാൻ മുടക്കുന്നതിന്റെ നാലിലൊന്ന് പോലും ലോകരാജ്യങ്ങൾ ആരോഗ്യ രംഗത്തിനായി ചിലവഴിക്കുന്നില്ല.
രോഗം ആദ്യം കണ്ടെത്തിയ ചൈനയും വൈറസ് ഏറ്റവും കൂടുതൽ പിടിമുറുക്കിയ ഇറ്റലിയും സ്പെയിനും ഇപ്പോൾ അമേരിക്കയും വലിയ സാമ്പത്തിക ശക്തികളാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട ആരോഗ്യ രംഗമുണ്ടായിരുന്നിട്ടുകൂടി അവരെല്ലാം പല ഘട്ടങ്ങളിലും നിസ്സഹായരായി വിറങ്ങലിച്ച് നിന്നു. കോവിഡിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച ഡോണൾഡ് ട്രംപ് ഒടുവിൽ ഷി ജിൻ പിങ്ങിനെ വിളിച്ച് ചൈനയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക എന്നും ശത്രുപക്ഷത്ത് നിർത്തിയിരുന്ന ഉത്തര കൊറിയയുടെ പ്രസിഡൻറ് കിങ് ജോങ് ഉന്നിന് ട്രംപ് കത്തയച്ചതും വൈറസ് വ്യാപനം നിയന്ത്രിച്ചതിന് അഭിനന്ദിച്ചതുമൊക്കെ നാം ചർച്ച ചെയ്തു.
ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ പരസ്പരം ആശ്രയിച്ച് വൈറസിനെ തുരത്താൻ ലോകനേതാക്കൾ തുനിഞ്ഞിറങ്ങിയ സാഹചര്യത്തിൽ ബിൽ ഗേറ്റ്സ് അഞ്ച് വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും എപ്പോഴും തീർത്തും പ്രസ്കതമാണെന്നാണ് സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.