ഇന്ത്യയിലെ ഏറ്റവും വലിയ ബിറ്റ്കോയിൻ മോഷണം; നഷ്ടമായത് 20 കോടി
text_fieldsമുംബൈ: ബിറ്റ്കോയിെൻറ നിയമസാധുത ചർച്ചയാവുന്നതിനിടെ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ വൻ മോഷണം. 20 കോടി മൂല്യമുള്ള ബിറ്റ്കോയിനാണ് മോഷണം പോയത്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോയിൻസെക്യൂർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കോയിൻസെക്യൂറിലെ 440 ബിറ്റ്കോയിനാണ് മോഷണം പോയത്. സംഭവത്തിെൻറ പശ്ചാത്തലത്തിൽ െഎ.ടി നിയമം, െഎ.പി.സി നിയമം എന്നിവ പ്രകാരം ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒാഫ്ലൈനായി സൂക്ഷിച്ച കമ്പനിയുടെ ബിറ്റ്കോയിനുകൾ തിങ്കളാഴ്ച മോഷണം പോവുകയായിരുന്നു. ഒാൺലൈനിലുള്ള പാസ്വേർഡുകൾ കവർന്നാണ് മോഷണം നടന്നത്.
ഹാക്കർമാരെ കണ്ടെത്താനായി കമ്പനി ശ്രമം നടത്തിയെങ്കിലും മോഷണം നടന്ന വാലറ്റിലെ മുഴവൻ വിവരങ്ങളും നഷ്ടപ്പെട്ടതാനാൽ ഇത് സാധ്യമായില്ല. മോഷണത്തെ തുടർന്ന് സ്ഥാപനത്തിെൻറ വെബ്സൈറ്റിെൻറ പ്രവർത്തനം നിർത്തിവെച്ചു. അതേ സമയം കമ്പനി സി.എസ്.ഒ അമിത് സക്സേന സംശയത്തിെൻറ നിഴലിലാണ്. രാജ്യം വിടാതിരിക്കാനായി ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, മോഷ്ടിച്ച ബിറ്റ്കോയിൻ എവിടേക്കാണ് മാറ്റിയതെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.