ബാധ്യത തീർക്കാൻ ബി.എസ്.എൻ.എൽ ആസ്തി വിൽക്കുന്നു
text_fieldsതൃശൂർ: ബാധ്യത തീർക്കാനും ജീവനക്കാരെ സ്വയം വിരമിക്കൽ നൽകി പറഞ്ഞു വിടാനും പണമുണ്ടാ ക്കാൻ ബി.എസ്.എൻ.എൽ ഭൂസ്വത്തും കെട്ടിടങ്ങളും വിൽക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ് ങളിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന 63 വസ്തുക്കളുടെ പട്ടിക അതത് സർക്കിൾ ചീഫ് ജനറൽ മാനേ ജർമാർക്ക് അയച്ചു. വസ്തുവിെൻറ വിശദാംശങ്ങൾ അടിയന്തരമായി ശേഖരിച്ച് അയക്കാൻ നിർദേശിച്ചിട്ടുണ്ട്. വിൽപന കാര്യങ്ങൾ നോക്കാൻ ബി.എസ്.എൻ.എൽ ആസ്ഥാനത്ത് ‘സ്പെഷൽ പർപ്പസ് വെഹിക്ക്ൾ’ രൂപവത്കരിച്ചു. ‘ബി.എസ്.എൻ.എൽ നവീകരണ കാര്യം: അടിയന്തിര പ്രാധാന്യം’എന്ന് തലക്കെട്ടുള്ള സർക്കുലറാണ് സർക്കിളുകളിൽ ലഭിച്ചത്. വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ തിരുവനന്തപുരം കൈമനത്തെ പ്രശസ്തമായ റീജനൽ ടെലികോം ട്രെയിനിങ് സെൻററും (ആർ.ടി.ടി.സി) ഉണ്ട്.
വസ്തു തരം മാറ്റാൻ കഴിയുന്നതാണോ എന്ന് പരിശോധിച്ച് അതിെൻറ ഉടമാവകാശ രേഖ അയക്കാനാണ് ഒരു നിർദേശം. ഉടമാവകാശം ബി.എസ്.എൻ.എല്ലിനാണോ ടെലികോം വകുപ്പിനാണോ എന്ന് നോക്കണം. വസ്തുവിെൻറ വിലാസം, ഭൂമി അല്ലെങ്കിൽ കെട്ടിടം ലഭ്യമാക്കിയത് സംസ്ഥാന സർക്കാറോ മറ്റേതെങ്കിലും സ്ഥാപനമോ ആണോ, നിലവിലുള്ള അവസ്ഥയിൽ എന്തിനെല്ലാം ഉപയോഗിക്കാം, ആെക വിസ്തീർണവും അതിൽ വിൽക്കാവുന്നതും, ഇതിനകം തരം മാറ്റിയതാണോ, കൃത്യമായ രേഖകൾ ലഭ്യമാണോ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിന് മുന്തിയ പരിഗണന നൽകണമെന്നും ഇതിനായി മാത്രം രൂപപ്പെടുത്തിയ ഇമെയിലിലേക്ക് ഉടൻ അയക്കണമെന്നുമാണ് കോർപറേറ്റ് ഓഫിസ് ജനറൽ മാനേജർ (എൽ ആൻഡ് ഡി) ഡി.കെ. സിങ്ങിെൻറ കത്തിൽ പറഞ്ഞിരിക്കുന്നത്. മഹാനഗരങ്ങൾ ഉൾപ്പെടെ രാജ്യത്തെ കണ്ണായ സ്ഥലങ്ങളിലെ ആസ്തിയാണ് വിൽക്കുന്നതിൽ അധികവും. ഇക്കൂട്ടത്തിൽ വിസ്തൃതമായ ഭൂമിയും നല്ല കെട്ടിടങ്ങളുമുള്ള വസ്തുക്കളുമുണ്ട്.
സംസ്ഥാന സർക്കാറുകളോ മറ്റ് ഏജൻസികളോ സൗജന്യമായി നൽകിയ ഭൂമിയും കെട്ടിടവും ബി.എസ്.എൻ.എൽ വിൽക്കുേമ്പാൾ ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങൾ സ്പെഷൽ പർപ്പസ് വെഹിക്ക്ൾ ആണ് കൈകാര്യം ചെയ്യുക. ബാധ്യത തീർക്കാനും നവീകരണത്തിനുമുള്ള ധനസമാഹരണത്തിന് എന്ന് പറയുന്നുണ്ടെങ്കിലും സ്വയം വിരമിക്കലിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ അത് കണ്ടെത്താനാണ് പ്രധാനമായും ആസ്തി വിൽക്കുന്നതെന്ന് പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുൾപ്പെട്ട, കഴിഞ്ഞ ദിവസം രൂപവത്കരിച്ച, മന്ത്രിതല സമിതിയുടെ ആദ്യ നിർദേശമാണ് വസ്തു വിൽപനയെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തിൽ 63 വസ്തുക്കളുടെ വിൽപന നടന്നാൽ തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദി (എ.യു.എ.ബി) ഭാരവാഹികൾ പറയുന്നു. മാത്രമല്ല, ബി.എസ്.എൻ.എല്ലിൽ കാര്യങ്ങൾ സുരക്ഷിതമല്ലെന്ന പ്രതീതി പരത്തി പരമാവധി പേരെ വി.ആർ.എസിന് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടെന്നും അവർ പറയുന്നു. ബി.എസ്.എൻ.എല്ലിന് രാജ്യത്താകമാനം ഒരു ലക്ഷം കോടി രൂപയുടെ ഭൂമി-കെട്ടിട ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.