കൊല്ലാതിരുന്നുകൂടെ, ബി.എസ്.എൻ.എല്ലിനെ?
text_fieldsതൃശൂർ: ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വകയില്ലാതെ ‘മുടിഞ്ഞ തറവാടിെൻറ’ ഇമേജു ള്ള ബി.എസ്.എൻ.എൽ ഇപ്പോഴും ആസ്തിയിൽ കരുത്തൻ. ടെലികോം മേഖലയിലെ സ്വകാര്യ ഭീമനായ റ ിലയൻസ് ജിയോക്ക്പോലും ഇല്ലാത്ത പല ഗുണങ്ങളും ഉള്ളപ്പോഴാണ് ഈ പൊതുമേഖല സ്ഥാപന ം ‘വധഭീഷണി’ നേരിടുന്നത്. ഒന്നര ലക്ഷത്തിലധികം വരുന്ന ജീവനക്കാരുണ്ട് ബി.എസ്.എൻ.എല്ലിന്. പ്രതിസന്ധിയിലും വരിക്കാരുടെ എണ്ണം കൂടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മാത്രം 2,32,487 മൊബൈൽ വരിക്കാരെ പുതുതായി ലഭിച്ചപ്പോൾ എയർടെല്ലിന് 29,52,209 വരിക്കാരെയും വോഡഫോൺ ഐഡിയക്ക് 15,82,142 പേരെയും നഷ്ടമായി.
സാമ്പത്തിക സ്ഥിതിയിലും മോശമല്ല, ബി.എസ്.എൻ.എൽ. ആകെ ബാധ്യത 12,908 കോടിയാണ്. റിലയൻസ് ജിയോക്ക് രണ്ട് ലക്ഷം കോടിയും വോഡഫോൺ ഐഡിയക്ക് 1.20 ലക്ഷം കോടിയും എയർടെല്ലിന് 1.08 ലക്ഷം കോടിയും ബാധ്യതയുണ്ട്. 2000ൽ രൂപവത്കരിച്ചത് മുതൽ 2008-2009 സാമ്പത്തിക വർഷം വരെ ആകെ 44,990 കോടി രൂപ ലാഭമുണ്ടാക്കിയ ബി.എസ്.എൻ.എൽ, 2009-2010 സാമ്പത്തിക വർഷം മുതൽ 2017-‘18 വരെ വരുത്തിയ നഷ്ടം 57,898 കോടിയാണ്. എന്നാൽ, കേന്ദ്ര സർക്കാറിൽനിന്ന് ഉൾപ്പെടെ 54,500 കോടി രൂപ കിട്ടാനുണ്ട്. പ്രവർത്തന ശൃംഖലയുടെ കാര്യത്തിലും ബി.എസ്.എൻ.എൽ ആണ് മുന്നിൽ. ഏഴര ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുണ്ട്.
ജിയോക്ക് 3.25 ലക്ഷവും എയർടെല്ലിന് 2.50 ലക്ഷവും വോഡഫോൺ ഐഡിയക്ക് 1.60 ലക്ഷവുമാണ്. ബി.എസ്.എൻ.എൽ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഭൂമിയുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി രൂപയോളം വരും. മറ്റൊരു കമ്പനിക്കും ഇത്തരം ആസ്തിയില്ല.ബി.എസ്.എൻ.എൽ മാത്രമല്ല, ജിയോ ഒഴികെ ടെലികോം രംഗത്ത് എല്ലാവരും അത്യാഹിത വിഭാഗത്തിലാണെന്ന് ഇതിലെ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ എംപ്ലോയീസ് യൂനിയൻ ചൂണ്ടിക്കാട്ടുന്നു.
2016 സെപ്റ്റംബറിൽ താരിഫ് പോരുമായി ജിയോ രംഗപ്രവേശം ചെയ്തതുമുതൽ സംഭവിച്ച ദുരന്തമാണിത്. കേന്ദ്ര സർക്കാറും ടെലികോം റെഗുലേറ്ററി അതോറിറ്റിയും കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം ജിയോക്ക് മാത്രം അനുകൂലമാകുന്ന തരത്തിലാണ്. മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ എയർസെൽ, ടാറ്റ ടെലിസർവീസസ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫോകോം, ടെലിനോർ എന്നിവ പൂട്ടിപ്പോയി. ജിയോ വരുന്നതുവരെ ബി.എസ്.എൻ.എൽ എല്ലാ വർഷവും പ്രവർത്തന ലാഭം നേടിയിരുന്നു. 100 ശതമാനവും കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലായിട്ടും ഇന്നേവരെ സർക്കാറിെൻറ സാമ്പത്തിക സഹായമോ 4ജി പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളോ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.