Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിയോയെ വെല്ലാൻ...

ജിയോയെ വെല്ലാൻ ബി.എസ്​.എൻ.എൽ; പ്രതിദിനം 4 ജി.ബി ഡാറ്റ

text_fields
bookmark_border
bsnl
cancel

മുംബൈ: പ്രതിദിനം 3 ജി.ബി ഡാറ്റ നൽകുന്ന റിലയൻസ്​ ജിയോയുടെ ഡബിൾ ധമാക്കക്ക്​ മറുപടിയുമായി ബി.എസ്​.എൻ.എൽ. 149 രൂപക്ക്​ പ്രതിദിനം 4 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ്​ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്​.  149 രൂപക്ക്​ 28 ദിവസത്തേക്ക്​ പ്രതിദിനം 4 ജി.ബി ഡാറ്റ നൽകുന്നതാണ്​ ബി.എസ്​.എൻ.എൽ ഒാഫർ കാലാവധി. ലോകകപ്പ്​  മൽസരങ്ങൾ കഴിയുന്നത്​ വരെ ബി.എസ്​.എൻ.എല്ലി​​െൻറ പുതിയ ഒാഫർ ലഭ്യമാകും.

ജൂൺ 14 ബുധനാഴ്​ച മുതൽ 149 രൂപയുടെ ഫിഫ വേൾഡ്​ കപ്പ്​ റീചാർജ്​ ലഭ്യമാവും. ബി.എസ്​.എൻ.എല്ലി​​െൻറ എല്ലാ ടെലികോം സർക്കിളുകളിലും പുതിയ ഒാഫർ ലഭിക്കും. അതേ സമയം, ബി.എസ്​.എൻ.എല്ലി​​െൻറ പുതിയ പ്ലാനിൽ വോയ്​സ്​, എസ്​.എം.എസ്​ സേവനങ്ങൾ സൗജന്യമായി നൽകില്ലെന്നാണ്​ റിപ്പോർട്ടുകൾ.

149 രൂപക്ക്​ പ്രതിദിനം 3 ജി.ബി ഡാറ്റ നൽകുന്ന ഒാഫറാണ്​ ജിയോ അവതരിപ്പിച്ചത്​. പ്ലാനുകളിൽ 1.5 ജി.ബി ​ഡാറ്റ അധികമായി നൽകാനായിരുന്നു ജിയോയുടെ തീരുമാനം. ജിയോയുടെ പ്ലാനുകളിൽ കോളുകളും എസ്​.എം.എസുകളും സൗജന്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnljiomalayalam newsFIFA World Cup RechargeTechnology News
News Summary - BSNL Rivals Jio, Offers 4GB Data per Day at Rs. 149 With FIFA World Cup Recharge-Technology
Next Story