വിക്കിപീഡിയക്ക് വെല്ലുവിളിയായി ചൈനയുടെ എൻസൈക്ലോപീഡിയ
text_fieldsബീജിങ്: വിക്കിപീഡിയക്ക് വെല്ലുവിളി ഉയർത്താൻ ചൈന സ്വന്തം എൻസൈക്ലോപീഡിയ നിർമ്മിക്കുന്നു. വിക്കിപീഡിയക്ക് സമാനമായി വിവിധ വിഷയങ്ങളിൽ അറിവ് നൽകുന്നതായിരിക്കും ചൈനയുടെ പുതിയ സൈറ്റ്. എന്നാൽ രാഷ്ട്രീയപരമായി എതിർപ്പ് നിലനിൽക്കുന്ന ചില വിഷയങ്ങൾ ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
ചൈനീസ് എൻസൈക്ലോപീഡിയയുടെ മൂന്നാം പതിപ്പാവും പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുക. 20,000 ഗവേഷകരെ ചൈന ഇതിെൻറ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. 100ലധികം വിഷയങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുതിയ എൻസൈക്ലോപിഡീയയിൽ കൂട്ടിേചർക്കും. 30,000 എൻട്രികളാവും ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവുക. ഏകദേശം 1000 വാക്ക് ദൈർഘ്യമുള്ളതാവും ഇൗ ഒാരോ എൻട്രിയും. വിക്കിപീഡിയയുടെ ചൈനീസ് പതിപ്പിെൻറ അത്രയും വിവരങ്ങൾ ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ചൈനയുടെ അവകാശവാദം.
പുതിയ എൻസൈക്ലോപീഡിയ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ചൈനീസ് സർക്കാർ 2011ൽ തന്നെ അനുമതി നൽകിയിരുന്നുവെങ്കിലും അതിെൻറ പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഇപ്പോഴാണ്. എന്നാൽ വിക്കിപീഡിയക്ക് സമാനമായി വിവിധ വിഷയങ്ങളിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ചൈനയുടെ എൻസൈക്ലോപീഡിയയിൽ ഉണ്ടാവില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇൗ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.