വീണ്ടും വരുന്നു കോംപാക്
text_fieldsലാപ്ടോപും കമ്പ്യൂട്ടറുകളും തൊട്ടറിഞ്ഞ തലമുറയുടെ മനസിൽ പതിഞ്ഞ പേരാണ് കോംപാക് (Compaq). വർഷങ്ങൾക്കു മുമ്പുവരെ ച ുവന്ന ലോഗോ തലയുയർത്തി നിന്നിരുന്നു. എന്നാൽ എച്ച്.പി (ഹ്യൂലറ്റ് പക്കാർഡ്) യുമായുള്ള ലയനത്തിനുശേഷം ആഗോള വിപണി കളിൽനിന്ന് പുറത്തായി. കോംപാകിെൻറ ഉൽപന്ന നിര എച്ച്.പി സ്വന്തം പേരിൽ ഇറക്കി. ആ കോംപാക് വീണ്ടും വരികയാണ്. കമ് പ്യൂട്ടറുകളുമായല്ല. സ്മാർട്ട് ടി.വിയാണ് കോംപാക് എന്ന പേരിൽ വരിക. ന്യൂഡൽഹി ആസ്ഥാനമായ ഒസിഫി ഇൻഡസ്ട്രീസ് ആണ് കോ ംപാക് എന്ന പേരിൽ സ്മാർട്ട് ടി.വികൾ ഇറക്കുക. ഈവർഷം ആദ്യമാസങ്ങളിൽ ടി.വി വരുമെന്നാണ് സൂചന. ഇതിനുള്ള ലൈസൻസ് ഈ ഇലക്ട് രോണിക് ഉൽപന്ന കമ്പനി വാങ്ങി.
ചിരപ്രതിഷ്ഠ നേടിയ കമ്പനികളുടെ പേര് മറ്റൊരു കമ്പനി വാങ്ങി ഉൽപന്നമിറക്കുന്ന ത് അത്ര പുതുമയല്ല. പല ബ്രാൻഡുകളും അങ്ങനെ ഇന്ത്യയിൽ ടി.വികൾ വിൽക്കുന്നുണ്ട്. തോംസൺ, ജെ.വി.സി, കൊഡാക്, നോക്കിയ, മോട്ടറോള എന്നിവ അവയിൽ ചിലതാണ്. കൊഡാക്കിനോ നോക്കിയക്കോ കോംപാകിനോ ഒന്നും ടി.വി നിർമാതാക്കളുമായോ അതുമായി ബന്ധപ്പെട്ട മേഖലയുമായോ പുലബന്ധം പോലുമില്ലാത്തവയാണ്. അടുത്തിടെയാണ് നോക്കിയയുടെയും മോട്ടോറോളയുടെയും പേരിൽ ഫ്ലിപ്കാർട്ട് ടി.വികൾ ഇറക്കിയത്.
അർജൻറീനയിലുണ്ട്
ഇത് ആദ്യമായല്ല കോംപാകിന് ഒരു പുനർജനി കിട്ടുന്നത്. 1990 മധ്യത്തിൽ വിൻഡോഡ് 95 നോട്ട്ബുക്കായ അർമഡ 4160ടി, കോംപാക് പ്രിസാരിയോ മൾട്ടിമീഡിയ ഡെസ്ക്ടോപ് പി.സി എന്നിവയുമായി സുവർണകാലമായിരുന്നു കോംപാകിന്. 1998ൽ വിൽപനയിലും പേരിലും മുന്നിട്ടുനിന്ന കമ്പനി വിലക്കുറവുമായി വന്ന ഡെല്ലിന് മുന്നിൽ തോറ്റോടുകയായിരുന്നു. 24.2 ബില്യൺ ഡോളറിന് 2002ലാണ് എച്ച്.പി കോംപാകിനെ ഏറ്റെടുത്തത്. എച്ച്.പിയുടെ ഉൽപന്നനിരയെ വെല്ലുന്ന കോംപാക് നിരയാണ് ഈ ഏറ്റെടുക്കലിന് എച്ച്.പിയെ പ്രേരിപ്പിച്ചത്. പിന്നെ കോംപാകിെൻറ പേരിൽ തന്നെ ലാപ്ടോപുകൾ വിറ്റു. എന്നാൽ ഏറ്റെടുക്കൽ എച്ച്.പിക്ക് ഒരു ഗുണവും ചെയ്തില്ല. രണ്ടും ഒരിക്കലും യോജിച്ചു പോവുമായിരുന്നില്ല. കാരണം കോംപാക് വിലക്കുറവിൽ ശ്രദ്ധിക്കുേമ്പാൾ ഒരേ നിലവാരത്തിലും കൃത്യതയിലുമായിരുന്നു എച്ച്.പിയുടെ നോട്ടം. 2000 മധ്യത്തോടെ കോംപാക് ഉൽപന്നങ്ങളെല്ലാം എച്ച്.പിയുടെ പേരിൽ റീബ്രാൻഡ് ചെയ്ത് നിർമിച്ച് വിൽക്കാൻ തുടങ്ങി. പഴയ കോംപാക് ജീവനക്കാരെ പിരിച്ചുവിട്ടു. 2013ൽ ബ്രാൻഡിനെ തന്നെ ഇല്ലാതാക്കി. പിന്നെ വർഷങ്ങൾ ആ പേരു പോലും അജ്ഞാതമായി തുടർന്നു. 2015ൽ അർജൻറീനയിലെ ന്യൂസാൻ ഗ്രൂപ് കോംപാക് നോട്ട്ബുക്കുകൾ അവിടെ ഇറക്കാൻ ലൈസൻസ് നേടി.
അനുകരിച്ച് വിജയം
യു.എസിലെ ടെക്സാസിൽ കോംപാക് കമ്പ്യൂട്ടർ കോർപറേഷൻ 1982 ഫെബ്രുവരിയിൽ റോഡ് കാന്യൺ, ബിൽ മുർതോ, ജി ഹാരിസ് എന്നിവരാണ് സ്ഥാപിച്ചത്. അർധചാലക നിർമാതാക്കളായ ടെക്സാസ് ഇൻസ്ട്രുമെൻറ്സിലെ സീനിയർ മാനേജർമാരായിരുന്നു മൂവരും. കംപാറ്റിബിളിറ്റി, ക്വാളിറ്റി എന്നിവ ചേർന്നാണ് കോംപാക് എന്ന പേരിെൻറ ജനനം. 1983 മാർച്ചിൽ ഇറങ്ങിയ കോംപാക് പോർട്ടബിൾ ആണ് ആദ്യ ഉൽപന്നം. സ്യൂട്ട്കേസുപോലെ കൊണ്ടുനടക്കാവുന്ന ഈ കമ്പ്യൂട്ടറിന് 2995 ഡോളറായിരുന്നു വില. ആദ്യവർഷം തന്നെ 53,000 എണ്ണമാണ് വിറ്റുപോയത്. 111 ദശലക്ഷം ഡോളർ വരുമാനവും നേടാൻ കഴിഞ്ഞു. അടുത്തവർഷം തന്നെ ഡെസ്ക്ടോപ് പി.സി നിർമിച്ചു. ഉയർന്ന നിലവാരമുള്ള പി.സികളുടെ ലോകത്ത് അങ്ങനെ പേരെടുത്തു. ഐ.ബി.എമ്മിെൻറ (ഇൻറർനാഷനൽ ബിസിനസ് മെഷീൻ) പി.സികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ അപ്പടി യോജിക്കുന്ന കമ്പ്യൂട്ടറുകളാണ് നിർമിച്ചത്. ഉള്ളിൽ െഎ.ബി.എം ശേഷിയാണെങ്കിലും കാഴ്ചയിൽ ഐ.ബി.എം പി.സിയുടെ അതേ അനുകരണമല്ലാത്തത് കോംപാകിന് ഗുണകരമായി.
തളർത്തിയ ഏറ്റെടുക്കൽ
കോംപാക്കിെൻറ അന്ത്യത്തിന് ഒരുകാരണം എച്ച്.പിയുടെ ഏറ്റെടുക്കലാണെങ്കിലും കമ്പനിയുടെ ഇടിവിന് കാരണങ്ങൾ വേറെയുമുണ്ട്. അന്നത്തെ സി.ഇ.ഒ എക്കാർഡ് ഫിഫർ ശക്തവും ചെലവേറിയതുമായ മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമിക്കാൻ ശ്രമിച്ചതാണ് പിന്നോട്ടടിച്ചത്. ഇതിന് 1997ൽ മൂന്ന് ബില്യൺ ഡോളറിന് മെയിൻഫ്രെയിം കമ്പ്യൂട്ടർ നിർമാതാക്കളായ ടാൻഡെം കമ്പ്യൂട്ടർ സ്വന്തമാക്കി. തുടർന്ന് 1998ൽ 9.6 ബില്യൺ ഡോളറിന് ഡിജിറ്റൽ എക്യുപ്മെൻറ് കോർപറേഷനും (ഡി.ഇ.സി) ഏറ്റെടുത്തു. ഡി.ഇ.സിയുടെ ഏറ്റെടുക്കലായിരുന്നു ഏറെ കുഴപ്പംപിടിച്ചത്. ഒരിക്കലും ചേരുന്ന കമ്പനികളായിരുന്നില്ല അത്. കോംപാക് കമ്പ്യൂട്ടറുകൾക്ക് ചേരുന്നതായിരുന്നില്ല ഡി.ഇ.സി നിർമിച്ചിരുന്ന കമ്പ്യൂട്ടർ ചിപ്പുകൾ. കോംപാകിെൻറ ഉൽപന്നത്തേക്കാൾ കുറഞ്ഞ ശേഷിയുള്ള ചെറിയ കമ്പ്യൂട്ടറുകളായിരുന്നു ഡി.ഇ.സി നിർമിച്ചിരുന്നത്. കോംപാക് ഇൻറൽ അടിസ്ഥാനമായ വിൻഡോസ് എൻടി സിസ്റ്റങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ യൂണിക്സ് സിസ്റ്റങ്ങളിലായിരുന്നു ഡി.ഇ.സിയുടെ ശ്രദ്ധ.
നേരിട്ടുള്ള വിൽപനയും കുരുക്കായി
ലക്ഷങ്ങൾ വിലയായിരുന്നു ഐ.ബി.എമ്മിെൻറ പി.സികൾക്ക്. സാധാരണക്കാർക്ക് കമ്പ്യൂട്ടർ അത്യാഡംബരവസ്തുവുമായിരുന്നു. 1991ൽ പി.സികളുടെ വില കുറച്ച് കോംപാക് കമ്പ്യൂട്ടർ വിപണിയെ പിടിച്ചുകുലുക്കി. ഇത് കോംപാകിന് ഗുണം ചെയ്തു. അങ്ങനെ ലോകത്തെ ഒന്നാംനിര നിർമാതാക്കളായി. എതിരാളികളേക്കാൾ മുന്നേറാനായി അതുവരെ തുടർന്ന റീട്ടെയിൽ (ഡീലർ വഴി) വിപണനത്തിൽനിന്ന് നേരിട്ടുള്ള വിൽപനയിലേക്ക് മാറി. 1997ൽ ആവശ്യപ്പെടുന്ന രീതിയിൽ പി.സികൾ നിർമിച്ചുനൽകാൻ തുടങ്ങി. നിർമാതാക്കൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്ന രീതിയിൽ നടന്നിരുന്ന അമേരിക്കൻ ഹാർഡ്വെയർ നിർമാതാക്കളായ ഗേറ്റ്വേ 2000, െഡൽ കമ്പ്യൂട്ടർ എന്നിവയിൽനിന്നുള്ള മത്സരത്തിൽ അങ്ങനെ കോംപാകും പെട്ടുപോയി. കമ്പനി ഏറ്റെടുക്കലുകളും പുതിയ തന്ത്രവും കോംപാക്കിെൻറ റീട്ടെയിൽ വിതരണ ശൃംഖലകളെ നശിപ്പിച്ചു. 1999ൽ വിൽപന കുറഞ്ഞു. 2001 ആയപ്പോഴേക്കും ഡെൽ പി.സി വിപണിയിൽ മുൻനിരയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.