കോവിഡ് 19: മലയാളം മൊഴിയും വെർച്വൽ ചങ്ങാതിയായി ‘അഹം’
text_fieldsബംഗളൂരു: ഗ്ലോബൽ ഭാഷകളിൽ മാത്രം ലഭ്യമായ സംഭാഷണാത്മക നിർമിത ബുദ്ധി (കോൺവർസേഷനൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) പ്ലാറ്റ്ഫോമിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് മലയാളമടക്കം 10 ഇന്ത്യൻ ഭാഷകളുടെ സേവനം ലഭ്യമാക്കി ‘അഹം’. കൊറോണ വൈറസ് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ, സർക്കാർ നടപടികൾ, മാർഗനിർദേശങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ, ചികിത്സാ കേന്ദ്രങ്ങൾ , സ്വയം രോഗ സാധ്യത തിരിച്ചറിയൽ തുടങ്ങി കോവിഡ് 19 നെ കുറിച്ച് അറിയേണ്ടതെല്ലാം അതത് ഭാഷകളിൽ ഇതുവഴി ചോദിച്ചറിയാനാകും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ സ്റ്റാർട്ട്അപ് ‘ധീ യന്ത്ര’യാണ് ഇന്ത്യയുടെ വെർച്വൽ ലോകത്തെ വിപ്ലവകരമായ പുതിയ ചുവടുവെപ്പിന് പിന്നിൽ.
കോവിഡ് 19 കാലത്തിന് ശേഷം ഭാവിയിൽ ഒാൺലൈൻ ടാക്സി-യാത്രാ സേവനങ്ങൾ, മൊബൈൽ പ്രീപെയ്ഡ് സേവനങ്ങൾ, സിനിമ ബുക്കിങ് തുടങ്ങി പല സേവനങ്ങളും ‘അഹം’ വഴി നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ‘ധീ യന്ത്ര’ സ്ഥാപകരായ തൃശൂർ കുന്നംകുളം സ്വദേശി വിധു ബെന്നിയും എറണാകുളം പള്ളുരുത്തി സ്വദേശി ശ്രീകുമാർ ജയരാജും ‘മാധ്യമ’ത്തോട് പറഞ്ഞു. ചലച്ചിത്ര -സീരിയൽ സംവിധായകനായിരുന്ന ബെന്നി സാരഥിയുടെ മകൻ കൂടിയാണ് വിധു ബെന്നി. കഴിഞ്ഞവർഷം ഗൂഗ്ൾ അന്താരാഷ്ട്ര തലത്തിൽ െതരഞ്ഞെടുത്ത മികച്ച 10 കമ്പനികളുടെ പട്ടികയിൽ ധീ യന്ത്ര ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഒറിയ, ബംഗ്ലാ ഭാഷകളിലാണ് നിലവിൽ ‘അഹം’ സേവനം നൽകുക. ധീ യന്ത്രയുടെ ‘ധീ ഡോട്ട് എ.െഎ’ പ്ലാറ്റ്ഫോമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ടെംപ്ലേറ്റ് ചെയ്ത ചോദ്യോത്തരങ്ങൾ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് മൈക്രോഫോൺ ഉപയോഗിച്ച് സ്വന്തം ഭാഷയിൽ സംസാരിക്കുകയോ ചോദ്യങ്ങൾ ടൈപ്പുചെയ്യുകയോ ചെയ്യാം. ഇതിനനുസരിച്ച് ‘അഹം’ പ്രതികരിക്കും.
1.3 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിൽ 300 ദശലക്ഷം പേർക്ക് മാത്രമേ ഇംഗ്ലീഷ് മനസ്സിലാകൂ എന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വസ്തുതാപരമായ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കേണ്ടത് പ്രധാനമായതിനാലാണ് പ്രാദേശിക ഭാഷകളിൽ കൂടി ഇൗ സേവനം ലഭ്യമാക്കുന്നതെന്ന് വിധു ബെന്നി പറഞ്ഞു. ലോകാരോഗ്യ സംഘടന, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്ന് ശേഖരിച്ച വസ്തുതാപരമായ വിവരങ്ങൾ ആണ് ചോദ്യങ്ങൾക്ക് മറുപടിയായി ലഭിക്കുക. www.aham.ai, ഫേസ്ബുക്ക് മെസഞ്ചർ ( m.me/aham.dhee )എന്നിവയിലൂടെ അഹമുമായി സംവദിക്കാം.
ഇന്ത്യൻ ഭാഷകളിൽ സംഭാഷണാത്മക നിർമിത ബുദ്ധി നിർമിക്കുന്നതിനുള്ള ഒരേയൊരു പ്ലാറ്റ്ഫോമാണ് ധീ ഡോട്ട് എ.െഎ. ഇന്ത്യൻ ഭാഷ നാച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിന് (എൻ.എൽ.പി) ഇതുവരെ അഞ്ച് പേറ്റൻറുകൾ ‘ധീ’ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരവധി ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ ‘ധീ’യുടെ സേവനം ഉപയോഗപ്പെടുത്തുകയും ഐവിആർ, വാട്സ്ആപ്പ്, ഗൂഗ്ൾ അലക്സ, ഗൂഗ്ൾ അസിസ്റ്റൻറ്, വെബ്സൈറ്റ് വിജറ്റുകൾ, സോഷ്യൽ മെസഞ്ചേഴ്സ്, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങി 30 ലേറെ ചാനലുകളിലൂടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
2017 ഫെബ്രുവരിയിൽ ആരംഭിച്ച ധീ യന്ത്ര സ്റ്റാർട്ട് അപ്പിന് കർണാടക സർക്കാറിെൻറ എലിവേറ്റ് 100 ജേതാവ്, ഫേസ്ബുക്കും എക്കണോമിക് ടൈംസും നടത്തിയ പവർ ഒാഫ് െഎഡിയാസ് 2018 ജേതാവ്, നാസ്കോം എമർജ് 50 (2018), നാസ്കോമിെൻറ മികച്ച ഇന്നവേറ്റിവ് ആൻഡ് പ്രൊഡക്ട് സ്റ്റാർട്ട് അപ് ടോപ് ഫൈവ് ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.