Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightയന്തിരന് എന്ത് കോവിഡ്

യന്തിരന് എന്ത് കോവിഡ്

text_fields
bookmark_border
robot
cancel

വെയ്റ്ററായും വീട്ടുവേലക്കാരനായും റോബോട്ടുകളുടെ വേഷപ്പകർച്ച കണ്ട് അമ്പരക്കുന്ന കാലമൊക്കെ പോയി. ഫാക്ടറി ജോലികളിലും മനുഷ്യന് ജീവിക്കാൻപറ്റാത്ത ശൂന്യാകാശത്തും യന്ത്രമനുഷ്യന്മാർ കൊടിനാട്ടി. മനുഷ്യരെപ്പോലെ വികാ രപ്രകടനങ്ങൾ നടത്തുന്ന യന്തിരന്മാരും വെള്ളിത്തിരയിലും പുറത്തും വന്നുകഴിഞ്ഞു. ഇത്തരം ആൻഡ്രോയിഡ് കുഞ്ഞപ്പന്മ ാരെ കോവിഡ് -19നെ ചെറുക്കാൻ പറഞ്ഞയക്കാനും തുടങ്ങിക്കഴിഞ്ഞു.

സാഫിയും പൃഥ്വിയും
മെഡിക്കൽ ഗവേഷകർ കോവ ിഡിെനതിരായ വാക്സിനുകളും ചികിത്സാരീതികളും കണ്ടെത്താൻ പെടാപ്പാടുപെടുേമ്പാൾ ശാസ്ത്രജ്ഞരും എൻജിനീയർമാരും കോ വിഡിനെ തുരത്താൻ റോബോട്ടിനെ ഇറക്കാനുള്ള കഠിന ശ്രമത്തിലാണ്. ശസ്ത്രക്രിയയിലും രോഗനിർണയത്തിലും റോബാട്ടുകളെ പല ആശുപത്രികളും പരീക്ഷിച്ചിട്ടുണ്ട്. തായ്​ലാൻഡ്, ഇസ്രായേൽ എന്നിവിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴി ഡോക്്ടർ കൺസ ൾട്ടേഷന് റോബോട്ടുകളെ ഉപയോഗിക്കാറുണ്ട്.
ചൈനയിൽ വൂഹാനിലെ ഹോങ്ഷാങ് സ്പോർട്സ് സ​െൻററിൽ തുറന്ന ഫീൽഡ് ഹോസ്പിറ്റലിൽ 14 റോബോട്ടുകളായിരുന്നു രോഗി പരിചാരകർ. ബീജിങ്ങിലെ ക്ലൗഡ് മൈൻഡ്സ് നിർമിച്ച റോബോട്ടുകൾക്ക് അണുമുക്തമാക്കൽ, മരുന്ന് വിതരണം, ഊഷ്മാവ് അളക്കൽ തുടങ്ങിയ ജോലികളിൽ പ്രാവീണ്യമുണ്ടായിരുന്നു. ഐസൊലേഷൻ വാർഡുകളിലെ രോഗികളെ സഹായിക്കാനുള്ള റോബോട്ടിനെ കേരളത്തിലെ സ്റ്റാർട്ടപ്പായ അസിമോവ് റോബോട്ടിക്സ് നിർമിച്ചിരുന്നു.

ജയ്പുരിലെ സവായ് മാൻസിങ് ഗവ. ആശുപത്രിയിൽ മരുന്ന്- ഭക്ഷണ വിതരണത്തിന് യന്തിരന്മാരെ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ചെന്നൈയിലെ ഗവ. സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രി കോവിഡ്
ബാധിതർക്ക് ഭക്ഷണവും മരുന്നും നൽകാൻ സാഫി എന്ന് പേരുള്ള ഇൻററാക്ടിവ് റോബോട്ടുകളെ വിന്യസിച്ചിരുന്നു. ഡൽഹി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ പൃഥ്വി എന്ന റോബോട്ടി​െൻറ പ്രാഥമിക രൂപം സൃഷ്ടിച്ചിട്ടുണ്ട്. നിഷാന്ത് ചന്ദ്ന, സൗരവ് മഹേഷ്കർ, ആദിത്യ ദുബെ എന്നീ വിദ്യാർഥികൾ സൃഷ്ടിച്ച യന്തിരനെ അകലെയിരുന്ന് ആപ്പുവഴി നിയന്ത്രിക്കാം.

ഒന്നിനും മടിയില്ല

പല രാജ്യത്തും നോവൽ കൊറോണ വൈറസിനെ തുരത്താൻ ഈ യന്തിരന്മാർ ആശുപത്രി ഇടനാഴികൾ അൾട്രാവയലറ്റ് രശ്മി ഉപയോഗിച്ച് അണുമുക്തമാക്കുന്നുണ്ട്. മനുഷ്യരുടെ പരിമിതി മറികടന്ന് കോവിഡ് ബാധിതരുമായി കൂടുതൽ നേരം ഇടപഴകാനും നഴ്സുമാർക്ക്് സഹായിയായി ഒപ്പം കൂടാനും ഒരു മടിയുമില്ല. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വരെ കോവിഡ് പിടികൂടുന്ന സാഹചര്യത്തിൽ റോബോട്ടിനാണ് ഫലപ്രദമായി കുടുതൽ നേരം രോഗികളുമായി കഴിയാൻ സാധിക്കുക. ഉറക്കം പ്രശ്നമല്ല, രോഗിയാവില്ല തുടങ്ങിയ ഗുണങ്ങളുണ്ട്. ആകെയുള്ള കുഴപ്പം ചാർജ് തീർന്നുപോകുന്നതാണ്. ഇപ്പോൾ നഴ്സുമാർക്കും ഡോക്ടർമാർക്കും വേണ്ടിവരുന്ന ആരോഗ്യരക്ഷാ ഉപകരണങ്ങളുടെ ആവശ്യവുമില്ല.

വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചുനൽകും. വീട്ടിലിടച്ചിരിക്കാതെ പുറത്തു കറങ്ങിനടക്കുന്നവെര കുറിച്ച് പോലിസിന് മുന്നറിയിപ്പും നൽകും. ഐ.സി.യുവിൽ ഗുരുതരനിലയിൽ കഴിയുന്ന രോഗികൾക്ക് ശുശ്രൂഷകരിൽനിന്ന് രോഗംപിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ ഇത്തരം മേഖലകളിൽ റോബോട്ടുകളെ നിയോഗിക്കാമെന്ന് ഡാവിഞ്ചി സർജിക്കൽ റോബോട്ടി​െൻറ നിർമാണത്തിന് നേതൃത്വംകൊടുത്ത ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ റോബാട്ടിസിസ്റ്റായ റസൽ ടെയ്ലർ പറയുന്നു.

ഭക്ഷണം വിതരണവും

ഹോട്ടലുകളും കടകളും അടച്ചു. ഭക്ഷണത്തിന് ആളുകൾ പരക്കംപായുകയാണ്. ഈ സാഹചര്യത്തിൽ യു.എസിൽ അരിസോണ സ്റ്റേറ്റിലുള്ള ടെംപേ നഗരത്തിൽ റോബോട്ട് ഫുഡ് ഡെലിവറി സർവീസ് ആരംഭിച്ചുകഴിഞ്ഞു. വീടുകളിൽ ഭക്ഷണവും പലചരക്കു സാധനങ്ങളുമെത്തിക്കാൻ സ്റ്റാർഷിപ് ടെക്നോളജീസാണ് 30ലധികം യന്ത്രമനുഷ്യരെ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണ സേവനം തുടങ്ങിയത്. മൊബൈൽ ആപ്പുവഴി ഓർഡർ ചെയ്ത് പിൻ നൽകിയാൽ പറഞ്ഞയിടത്ത് സാധനമെത്തിക്കും റോബോട്ട്. മഴയും മഞ്ഞും വഴിയുമൊന്നും പ്രശ്നമല്ല. മനുഷ്യ സമ്പർക്കമില്ലാത്ത വിതരണ സമ്പ്രദായത്തി​െൻറ ആവശ്യം കോവിഡ് പടർന്നതോടെ വർധിച്ചു.

ഗവേഷണം നിലച്ചത് തടസ്സമായി

2014ൽ എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് വൈറ്റ്ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസിയും നാഷനൽ സയൻസ് ഫൗണ്ടേഷനും ചേർന്ന് റോബോട്ടുകളുടെ സാധ്യത തേടിയിരുന്നു. എന്നാൽ പകർച്ചവ്യാധി നിയന്ത്രണത്തിലായതോടെ ഫണ്ടിങ്ങും ഗവേഷണ താൽപര്യവും നിലച്ചു. സാർസ്, മെർസ് എന്നിവക്കുകൂടി കാരണമായ കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണം മുടങ്ങാതിരുന്നെങ്കിൽ കോവിഡ് -19നെ നേരിടാനുള്ള കുടുതൽസംവിധാനങ്ങൾ ലഭ്യമായേനെയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsrobotscovid 19Technology News
News Summary - Covid 19 virus and robot-Technology
Next Story