Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോവിഡ്​ ഭീതി:...

കോവിഡ്​ ഭീതി: ജീവനക്കാരോട്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ നിർദേശിച്ച്​ ആപ്പിളും

text_fields
bookmark_border
apple-park-campus-california
cancel

വാഷിങ്​ടൺ: മൈക്രോസോഫ്​റ്റിന്​ പിന്നാലെ ആപ്പിളും കോവിഡ്​ ഭീതിയെ തുടർന്ന്​ ജീവനക്കാരോട്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ നിർദേശിച്ചു​. ആപ്പിളി​​െൻറ സിലിക്കൺ വാലി ഹെഡ്​കോർ​ട്ടേഴ്​സിലെ ജീവനക്കാർക്കാണ്​​​ വൈറസ്​ ബാധയിൽ നിന്നും രക്ഷനേടാൻ പുതിയ നിർദേശം നൽകിയത്​. സീറ്റിൽ നഗരത്തിലുള്ള ജീവനക്കാർക്കും അറിയിപ്പ്​ നൽകിയിട്ടുണ്ടെന്നാണ്​ വിവരം.

സാൻറാ ക്ലാരാ കൺട്രിയിലെ ആപ്പിൾ പാർക്​ കാമ്പസിൽ 12,000ത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്​. ഈ നഗരത്തിലെ ആരോഗ്യ വകുപ്പ്​ അധികൃതർ ഇത്രയധികം ജീവനക്കാർ തമ്മിലുള്ള അടുത്തിടപഴകൽ ഒഴിവാക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കാനായി കമ്പനിക്ക്​ നേരത്തെ നിർദേശം നൽകിയിരുന്നു. അമേരിക്കയിൽ നിലവിൽ 20ഓളം കൊറോണ വൈറസ്​ ബാധയാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

ലോകമെമ്പാടും കോവിഡ്​ 19 വൈറസ്​ ഭീതിയിലായതോടെ പ്രമുഖ മൾട്ടി നാഷണൽ കമ്പനികളെല്ലാം വീട്ടിലിരുന്ന്​ ​േജാലി ചെയ്യാൻ ജീവനക്കാരോട്​ ആവശ്യപ്പെടുകയാണ്​. മൈക്രോസോഫ്​റ്റിൻെറ ആസ്​ഥാനമായ സാൻഫ്രാൻസിസ്​കോയുടെ സമീപത്തെ സിയാറ്റിൻ നഗരത്തിലും കാലിഫോർണിയയിലും കൊറോണ വ്യാപിക്കുന്നതിനെ തുടർന്നായിരുന്നു അവർ ജീവനക്കാർക്ക്​ നിർദേശം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applecorona
News Summary - covid Apple asks Silicon Valley employees to work from home-technology news
Next Story