തനിയെ ഓണാകും ഓഫാകും ഈ ഡെൽ ലാപ്
text_fieldsഇപ്പോഴുള്ള ലാപ്ടോപുകൾ ഒന്ന് ഓണാക്കിയെടുക്കാൻ 30 സെക്കൻഡെങ്കിലും വേണം. പഴയതാണെങ്കിൽ മിനിട്ടുകൾ വേണം. ഫോണുക ളും വീടുകളും വരെ സ്മാർട്ടായിട്ടും ഇപ്പോഴും പഴയപടി നിൽക്കുകയാണ് ലാപ്ടോപും പി.സിയും. എന്നാൽ, യു.എസ് കമ്പനി ഡെ ൽ ലാപ്ടോപ്പിനെ അങ്ങനെയങ്ങ് വിട്ടുകളയാൻ ഒരുക്കമല്ല. േപ്രാക്സിമിറ്റി സെൻസറുള്ള ലോകത്തെ ആദ്യ ലാപ്ടോപ്പാണ് ഡെൽ ഇറക്കിയിരിക്കുന്നത്. ഡെൽ ലാറ്റിറ്റ്യൂഡ് 7400 എന്നാണ് ഈ ടു ഇൻ വൺ ലാപ്പിെൻറ പേര്. തിരിച്ചറിയൽ ശേഷികൂട്ടാൻ ഇൻറലിെൻറ കോണ്ടസ്റ്റ് സെൻസിങ് ടെക്നോളജിയുണ്ട്. ഈ സെൻസർ ഉടമയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം ഒാണാകും. ലോഗിൻ ചെയ്യാൻ പാസ്വേഡും യൂസർനെയിമും നൽകേണ്ട. വിൻഡോസ് ഹലോ ഫേസ് റക്കഗ്നീഷൻ വഴി ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ലോഗിൻ ചെയ്തുകൊള്ളും. ഇതിന് എക്സ്പ്രസ് സൈൻ-ഇൻ എന്നാണ് ഡെൽ പറയുന്നത്. ഇനി ഉടമ ജോലി പൂർത്തിയാക്കി മടങ്ങിയെന്ന് ഉറപ്പാക്കി ലാപ്ടോപ് തനിയെ ലോക്ക് ആകുകയും ചെയ്യും.
എക്സ്പ്രസ് കണക്ട് സംവിധാനം വഴി മികച്ച വൈ-ഫൈ കണക്ടിവിറ്റി കണ്ടെത്തും. വൈ ഫൈ ഇല്ലാത്തപ്പോൾ നെറ്റ് കണക്ഷന് ക്യാറ്റ്- 16 ജിഗാബിറ്റ് എൽ.ടി.ഇ പിന്തുണയുണ്ട്. അതിന് സിം ഇടാൻ സിം കാർഡ് സ്ലോട്ടുമുണ്ട്. സെക്കൻഡിൽ ഒരു ജി.ബിയിലധികം ഡൗൺലോഡ് വേഗമുള്ള നെറ്റ്വർക്കാണ് ജിഗാബിറ്റ് എൽ.ടി.ഇ ബഫറിങ്ങില്ലാതെ അൾട്രാ ഹൈഡെഫനിഷൻ വിഡിയോ കാണുകയും ചെയ്യാം. ഒരുമണിക്കൂറിൽ 80ശതമാനം ചാർജാവുന്ന ബാറ്ററി പൂർണമായാൽ 24 മണിക്കൂർ പ്രവർത്തിക്കും. നാസയുടെ സ്റ്റാർഡസ്റ്റ് ഉപഗ്രഹത്തിൽ ഉപയോഗിച്ചതുപോലെയുള്ള ഗോർ തെർമൽ ഇൻസുലേഷനാണ് (സിലിക്ക എയ്റോജെൽ) ആണ് ഇതിൽ ചൂടിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്.
സാദാ ലാപ്ടോപ് മോഡ്, ടെൻറ് മോഡ്, ടാബ്ലറ്റ് മോഡ് എന്നിങ്ങനെ പല രൂപത്തിൽ ഡിസ്പ്ലേ മടക്കി ഉപയോഗിക്കാം. അലൂമിനിയം ശരീരമാണ്. കനംകുറഞ്ഞ അരികുകൾ ഡിസ്പ്ലേ സ്ഥലം കൂട്ടുന്നു. ഇന്ത്യയിൽ 1.35 ലക്ഷം രൂപ മുതലാണ് വില. 14 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീൻ 16:9 അനുപാതത്തിലുള്ള കാഴ്ച നൽകും. ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ആക്ടിവ് പെൻ സ്ക്രീനിൽ ഉപയോഗിക്കാം. വിൻഡോസ് 10 ഒ.എസ്, എട്ടാം തലമുറ നാലുകോർ ഇൻറൽ കോർ ഐ7 പ്രോസസർ, യു.എച്ച്ഡി ഗ്രാഫിക്സ് 620, 16 ജി.ബി എൽ.പി ഡി.ഡി.ആർ.ത്രീ റാം, ഒരു ടി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, 78 വാട്ട് അവർ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.