ഡ്രോൺ പറത്തുന്നവർ ശ്രദ്ധിക്കുക; ഇന്ന് മുതൽ ലൈസൻസ് നിർബന്ധം
text_fieldsന്യൂഡൽഹി: ഡ്രോണുകൾ ഉപയോഗിക്കുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ നയം ഇന്ന് മുതൽ നിലവിൽ വന്നു. ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായിരിക്കും ഇനി ഡ്രോണുകളെ നിയന്ത്രിക്കുക. ഡിജിറ്റല്‍ സ്‌കൈയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും ഡ്രോണുകള്‍ പറപ്പിക്കാനുള്ള അവകാശം.
റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർക്രാഫ്റ്റുകൾ, ഒാേട്ടാമാറ്റിക് എയർക്രാഫ്റ്റുകൾ എന്നിവയുടെ പ്രവർത്തനത്തിനുള്ള നയമാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. ഡ്രോണുകളെ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർക്രാഫ്റ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നയമനുസരിച്ച് ഡ്രോണുകളെ നാലായി തിരിച്ചിട്ടുണ്ട്. 250 ഗ്രാമിൽ താഴെ ഭാരമുള്ള നാനോ, 250 ഗ്രാം മുതൽ 2 കിലോ ഗ്രാം വരെ മൈക്രോ, 2 കിലോ ഗ്രാം മുതൽ 25 കിലോ ഗ്രാം വരെ സ്മാൾ, 25 കിലോ ഗ്രാം മുതൽ 150 കിലോ ഗ്രാം വരെ മീഡിയം, 150 കിലോ ഗ്രാമിന് മുകളിൽ ലാർജ് എന്നിങ്ങനെയാണ് വിവിധ കാറ്റഗറികൾ.
ഇതിൽ നാനോ, മൈക്രോ വിഭാഗങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. മറ്റ് വിഭാഗങ്ങളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിൽ അവ രജിസ്റ്റർ ചെയ്ത് യുണിക് െഎഡൻറിഫിക്കേഷൻ നമ്പർ കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളു. രാത്രിയിൽ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
18 വയസ് പൂർത്തിയായവർക്ക് മാത്രമേ ഡ്രോൺ പറത്താനുള്ള ലൈസൻസ് നൽകു. ഇതിന് പുറമേ ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസ് ജയവും ആവശ്യമാണ്. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിർത്തി, ന്യൂഡൽഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരങ്ങൾ, സേന കേന്ദ്രങ്ങൾ മറ്റ് സുരക്ഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രോൺ പറത്താൻ അനുമതി ഉണ്ടാവില്ല.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
ഡിജിററല്‍ സ്‌കൈ വൈബ്സൈറ്റിലോ ആപ്പിലോ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഡ്രോണിന്റെ ഉടമസ്ഥന്‍, പറത്തുന്നയാളുടെ വിവരം, ഡ്രോണിനെ സംബന്ധിച്ചവിവരങ്ങള്‍ എന്നിവ വൈബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ നിയന്ത്രിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.