Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകാഷ്​ ഒാൺ ഡെലിവറി...

കാഷ്​ ഒാൺ ഡെലിവറി നിയമവിരുദ്ധം; ഒാൺലൈൻ ഷോപ്പിങ്ങിന്​ തിരിച്ചടി

text_fields
bookmark_border
കാഷ്​ ഒാൺ ഡെലിവറി നിയമവിരുദ്ധം; ഒാൺലൈൻ ഷോപ്പിങ്ങിന്​ തിരിച്ചടി
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ഒാൺ ​ലൈൻ ഷോപ്പിങ്​ സൈറ്റുകളിലെ കാഷ്​ ഒാൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന്​ ആർ.ബി.​െഎ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച്​​ ആർ.ബി.​െഎ മറുപടി നൽകിയത്​. ഇന്ത്യയിൽ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ പകുതിയോളം ഉൽപന്നങ്ങളും വിതരണത്തിന്​ ശേഷമാണ്​ പണം ഇൗടാക്കുന്നത്​.

പെയ്​മ​െൻറ്​സ്​ ആൻറ്​ സെറ്റിൽമ​െൻറ്​ സിസ്​റ്റം ആക്​ട്​ 2007 പ്രകാരം ഫ്ലിപ്​കാർട്ട്​, ആമസോൺ പോലുള്ള ഇ കെ​ാമേഴ്​സ്​ സ്ഥാപനങ്ങൾക്ക്​ കാഷ്​ ഒാൺ ഡെലിവറിയിലുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അനുമതിയില്ലെന്നാണ്​ ആർ.ബി.​െഎ വ്യക്​തമാക്കിയിരിക്കുന്നത്​. അതേ സമയം, ഇതുമായി ബന്ധപ്പെട്ട്​ പ്രത്യേക നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ആർ.ബി.​െഎ അറിയിച്ചു.

ഇന്ത്യയിൽ ഒാൺലൈൻ ഷോപ്പിങ്ങിന്​ പ്രിയമേറി വരുന്നതിനിടെയാണ്​ കാഷ്​ ഒാൺ ഡെലിവറി നിയമവിരുദ്ധമാണെന്ന്​ ആർ.ബി.​െഎ വ്യക്​തമാക്കിയിരിക്കുന്നത്​. വാൾമാർട്ട്​ ഉൾപ്പടെയുള്ള വമ്പൻമാർ മേഖലയിലേക്ക്​ കടന്നുവരാനിരിക്കെയാണ്​ ആർ.ബി.​െഎ​യുടെ പുതിയ അറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsOnline shopping siteCash on delivary
News Summary - E-commerce: Cash-on-delivery deals not authorised, says RBI-Business news
Next Story