ഇഡാപ്റ്റ്: The complete New Gen
text_fieldsലോക്ഡൗണിൽ വെറുതെയിരിക്കുന്നവരല്ല ആരും. നിരവധി മേഖലകളിൽ ആളുകൾ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.
ഇതാ ഭാവികേന്ദ്രീകൃത വിദ്യാഭ്യാസം മുൻനിർത്തിക്കൊണ്ട് സൗജന്യമായി ഒരു ആപ്; ‘ഇഡാപ്റ്റ്’. നാലാം വ്യവസായവിപ്ലവം മൂലം ലോകത്ത് വിവിധ മേഖലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പരിചയപ്പെടുത്തുന്ന സൗജന്യ ഷോർട്ട് ടേം കോഴ്‌സുകളാണ് ഇഡാപ്റ്റ് ലേണിങ് ആപ്പിലൂടെ ലഭ്യമാകുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി വെർട്ടിക്കൽ ഫാമിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, 3ഡി പ്രിൻറിങ്പോലെയുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അവബോധമുണ്ടാക്കാനും സർട്ടിഫിക്കറ്റ് നേടാനും കഴിയുന്ന വിധമാണ് ആപ്പിെൻറ ക്രമീകരണം.
ലേണിങ് ആപ്പിലെ പ്രീമിയം ഫീച്ചറുകളെല്ലാം ഇപ്പോൾ സൗജന്യമാണ്. പുതിയ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് അവബോധം നൽകുന്ന അമ്പതിലധികം കോഴ്സുകളും നിങ്ങൾക്ക് പരിചയപ്പെടാം. കൂടാതെ, അഭിരുചിപരീക്ഷകളുമുണ്ട്. ജൂൺ 20നകം ആപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇഡാപ്റ്റ് ആപ്പിലെ സർട്ടിഫിക്കറ്റ് പോലുള്ള സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാനാവും.
മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-തൊഴിൽ സംവിധാനങ്ങളെക്കുറിച്ച് ആളുകളിൽ അറിവുണ്ടാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ഉമർ അബ്ദുസ്സലാമിെൻറ സ്വപ്നമാണ് പിന്നീട് ഒരു സ്റ്റാർട്ടപ് ആയി പിറവിയെടുത്തത്. െഎ.ടി ബിരുദത്തിനുശേഷം സിവിൽ സർവിസ് എന്ന ലക്ഷ്യത്തിനുപിന്നാലെ പോകുന്നതിനിടയിലാണ് ഇൗയൊരാശയം ഉമറിലുണ്ടാകുന്നത്.
സിവിൽ സർവിസ് ഇൻറർവ്യൂവരെ എത്തിയിട്ടുണ്ട് ഉമർ. പിന്നീട് ‘സാമന്തയുടെ കാമുകന്മാർ: നാലാം വിപ്ലവത്തിന് ഒരു ആമുഖം’ എന്ന പുസ്തകം പുറത്തിറക്കി. ഉമറിെൻറ സ്റ്റാർട്ടപ് ചിന്തകൾ ചിറകുവിരിയുന്നത് അങ്ങനെയാണ്. നിരവധി രാജ്യങ്ങളിൽ ‘ഇഡാപ്റ്റ്’ ഇതിനകംതെന്ന സാന്നിധ്യമറിയിച്ചുകഴിഞ്ഞു. 26ഒാളം പേർ ഇപ്പോൾ ഇൗ സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.