ഉപഭോക്താവിെൻറ ആവശ്യപ്രകാരം സ്വന്തം കമ്പനിയുടെ എഫ്.ബി ഡിലീറ്റ് ചെയ്ത് മസ്ക്
text_fieldsലണ്ടൻ: വാഹനനിർമാതാക്കളായ ടെസ്ലയുടെയും റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിെൻറയും ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്ത് ഉടമ ഇലൻ മസ്ക്. വെള്ളിയാഴ്ച മുതൽ ഇരു കമ്പനികളുടെയും പേജുകൾ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കമ്പനിയുടെ ഫേസ്ബുക്ക് പേജുകൾക്കെതിരെ ഉപഭോക്താകൾ രംഗത്തെത്തിയ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മസ്ക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിെൻറ നടപടി.
സ്പേസ് എക്സിെൻറ ഫേസ്ബുക്ക് പേജ് ഡീലിറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഒരു ഉപയോക്താവ് മസ്കിന് സന്ദേശം അയച്ചിരുന്നു. ഫേസ്ബുക്കിൽ അത്തരമൊരു പേജുള്ളത് താൻ മനസിലാക്കിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യുമെന്നും മസ്ക് ട്വീറ്റിനോട് പ്രതികരിച്ചു.
താൻ ഫേസ്ബുക്ക് ഉപയോഗിക്കാറില്ല. പക്ഷേ അതുകൊണ്ട് ടെസ്ലയെ നശിപ്പിക്കുന്നവനാണ് താനെന്ന് വിചാരിക്കരുത്. തെൻറ കമ്പനിയുടെ ഉൽപന്നങ്ങൾ വലിയ പരസ്യങ്ങൾ നൽകാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.