Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ആപ്പി​െൻറ രണ്ടാം...

ഫേസ്​ആപ്പി​െൻറ രണ്ടാം വരവ്​; സമൂഹ മാധ്യമങ്ങളിൽ തരംഗം

text_fields
bookmark_border
ഫേസ്​ആപ്പി​െൻറ രണ്ടാം വരവ്​; സമൂഹ മാധ്യമങ്ങളിൽ തരംഗം
cancel

സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഫേസ്​ആപ്പ്​ തരംഗം. ആപ്പി​ലെ പൊടിക്കൈകൾ ഉപയോഗിച്ച്​ ആണ്​ പെണ്ണായും പെണ്ണ്​ ആണായും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്​. സെലിബ്രിറ്റികളിൽ ചിലരും ഫേസ്​ ആപ്പ്​ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​. ക്രിക്കറ്റ്, സിനിമാ​ താരങ്ങളാണ്​ അതിൽ​ മുൻപന്തിയിൽ ഉള്ളത്​. ഇന്ത്യൻ സ്​പിൻ ബൗളർ യുസ്​വേന്ദ്ര ചാഹൽ, ഹിറ്റ്​മാൻ രോഹിത്​ ശർമയുടെ മുഖം ഫേസ്​ആപ്പിലിട്ട്​ ഇത്തരത്തിൽ രൂപമാറ്റം വരുത്തി പങ്കുവെച്ചത്​ വൻ വൈറലായി.

രോഹിതി​​​െൻറ മുഖം പെൺരൂപത്തിലാക്കിയാണ്​ താരം ട്വിറ്ററിൽ ഇട്ടത്​. ‘വളരെ ക്യൂട്ടാണ്​ രോഹിത്​ ശർമ’ എന്നാണ്​ അടിക്കുറിപ്പ്​ നൽകിയിരിക്കുന്നത്​. ചാഹൽ കാട്ടിക്കൂട്ടുന്നതിനെല്ലാം രോഹിത്​ കുറക്കുകൊള്ളുന്ന മറുപടി നൽകാറുള്ളതിനാൽ അതിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

ചാഹലിന്​ പിന്നാലെ ഇന്ത്യയുടെ മറ്റ്​ താരങ്ങളുടെ ചിത്രങ്ങളും ആരാധകർ ഇത്തരത്തിൽ പെൺരൂപത്തിലാക്കി പങ്കുവെച്ചുതുടങ്ങുകയായിരുന്നു. നായകൻ വിരാട്​ കോഹ്​ലിയെയും മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടേയും ധവാ​​​െൻറയുമടക്കം ചിത്രങ്ങൾ ഇത്തരത്തിൽ ഫേസ്​ആപ്പിലിട്ട്​ മാറ്റിയിട്ടുണ്ട്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiaface apptech news
News Summary - faceapp trends again-tech news
Next Story