സൂക്ഷിക്കുക, 10 ഇയർ ചലഞ്ച് അത്ര നിഷ്കളങ്കമല്ല
text_fieldsഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇപ്പോൾ തരംഗമാവുന്നത് 10 ഇയർ ചലഞ് ചാണ്. ഉപയോക്താക്കൾ അവരുടെ 10 വർഷം മുമ്പുള്ള ഫോേട്ടായും ഇപ്പോഴത്തെ ഫോേട്ടായും ഒരുമിച്ച് പോസ്റ്റ് ച െയ്യുന്നതാണ് ചലഞ്ച്. സാധാരണക്കാർ മുതൽ പ്രശസ്തരുൾപ്പടെ 10 ഇയർ ചലഞ്ചിെൻറ ഭാഗമാവുന്നുണ്ട്. എന്നാൽ, ഇൗ 10 ഇയർ ചലഞ്ച് അത്ര നിഷ്കളങ്കമല്ലെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അനന്ത സാധ്യതകളുള്ള ഒരു മേഖ ലയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അല്ലെങ്കിൽ എ.െഎ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി വിവരങ്ങൾ ശേഖരിക്കുകയാണ് 10 ഇയർ ചല ഞ്ചിലുടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ വാദം. സൈബർ വിദഗ്ധനായ കെയ്റ്റ് ഒനീൽ നടത്തിയ ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. പത്ത് വർഷം ഇടവിട്ടുള്ള ഫോേട്ടാകൾ പോസ്റ്റ് ചെയ്യുേമ്പാൾ എ.െഎയുടെ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗനേഷൻ അൽഗോരിതങ്ങൾക്ക് മുഖം തിരിച്ചറിയലിനെ കുറിച്ചും പ്രായമാകുന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നതെന്നാണ് കെയ്റ്റിെൻറ വാദം.
ഇതിനെതിരായ ഉയരുന്ന മറുവാദം ഇത്തരം ഫോേട്ടാകൾ ഫേസ്ബുക്കിെൻറ കൈവശം നേരത്തെ തന്നെയില്ലേ എന്നതാണ്. ഒരു ചലഞ്ചിലുടെ ഇത് ശേഖരിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഉപയോഗിക്കേണ്ട ആവശ്യം കമ്പനിക്കുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. ഇൗ വാദത്തിനും കെയ്റ്റിന് കൃത്യമായ മറുപടിയുണ്ട്. ഫേസ്ബുക്കിൽ ഇപ്പോഴുള്ള ഉപയോക്താക്കളുടെ ഫോേട്ടാകൾ പോസ്റ്റ് ചെയ്ത തീയതി മാത്രമേ കമ്പനിയുടെ കൈവശം ഉണ്ടാവുകയുള്ളു. എത്ര വർഷം മുമ്പ് എടുത്തതാണ് ആ ഫോേട്ടാ എന്നതിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഫേസ്ബുക്കിന് ലഭ്യമാകില്ല. 10 ഇയർ ചലഞ്ചിൽ രണ്ട് കാലയളവിലുമുള്ള ഫോേട്ടാകൾ കൃത്യമായി ഫേസ്ബുക്കിന് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് മുഖം തിരിച്ചറിയലിനും പ്രായമാകലിനെ കുറിച്ചും ഒരു അൽഗോരിതം നിർമിച്ചെടുക്കാൻ ഫേസ്ബുക്കിന് പ്രയാസമുണ്ടാവില്ല.
ലോകജനസംഖ്യയിലെ വലിയൊരു വിഭാഗം ഇന്ന് ഫേസ്ബുക്കിൽ അംഗങ്ങളാണ്. ഇവരുടെ ഫേഷ്യൽ റെക്കഗനേഷ്യൻ ഡാറ്റക്കൊപ്പം പ്രായമാകലിനെ കുറിച്ചുള്ള വിവരങ്ങളുമാണ് ഫേസ്ബുക്കിന് ലഭ്യമാവുക. സ്വകാര്യ കമ്പനികൾക്ക് ഇൗ ഡാറ്റ മറിച്ച് വിൽക്കുകയാണെങ്കിൽ വൻ ലാഭമായിരിക്കും ലോകത്തെ സോഷ്യൽ മീഡിയ ഭീമന് കിട്ടുക. മുമ്പ് കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമാനമായ സംഭവമാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.