ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെേട്ടാ? തിരികെ ലഭിക്കാനുള്ള മാർഗവുമായി കേരള പൊലീസ്
text_fieldsഫേസ്ബുക്ക് ഉപഭോയോക്താക്കളുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. അക ്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് മൂലം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോരുകയും അത് അവർക്ക് വലിയ തലവേദനയായി മാറുകയും ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാനും പലപ്പോഴ ും ഉപയോക്താകൾക്ക് കഴിയണമെന്നില്ല. ഇതിനെല്ലാം പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. തങ്ങ ളുടെ ഫേസ്ബുക്ക് പേജിലൂടെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടുകൾ എങ്ങനെ തിരിച്ചെടുക്കാമെന്നാണ് കേ രള പൊലീസ് ഇക്കുറി പറയുന്നത്.
കേരള പൊലീസിെൻറ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം
"എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല " എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.
അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. "My account is compromised" എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക് കണ്ടെത്താൻ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ് മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.