ഫേസ്ബുക്ക് അൽഗോരിതം മണ്ടത്തങ്ങളുടെ ‘ലേറ്റസ്റ്റ് വേർഷ’നെന്ന് പൊലീസ്
text_fieldsേഫസ്ബുക്കിലെ ചൂടൻ വിശേഷം അൽഗോരിതമാണ്. കമൻറ് ചോദിച്ചുള്ള അപേക്ഷകളാണ് എങ്ങും. ഐ. ടി വിദഗ്ധരുമടക്കമുള്ളവർ ‘എനിക്കൊരു ഹായ് തരൂ, ലൈക്ക് തരൂ, കോമയെങ്കിലും തരൂ...’ എന്നൊ ക്കെ പറഞ്ഞ് ഫേസ്ബുക്കിെൻറ ഈ പുതിയ ക്രമീകരണത്തിെൻറ പേരിൽ നെട്ടോട്ടത്തിലാണ്. കാഴ്ചകണ്ട് മടുത്ത് ഒടുവിൽ പൊലീസുതന്നെ മറുപടിയുമായെത്തിയിരിക്കുകയാണ്. ‘മണ്ടത്തങ്ങളുെട ലേറ്റസ്റ്റ് വേർഷൻ’ എന്നാണ് ഇതിനെ ഔദ്യോഗിക പേജിൽ പൊലീസ് വിശദീകരിക്കുന്നത്.
പ്രധാന പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുകയെന്ന് പൊലീസ് വിശദീകരിക്കുന്നു. ‘എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റും കാണണം എന്ന് പറഞ്ഞാൽ ഫേസ്ബുക്ക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താൽപര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫേസ്ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കും. ‘Facebook Algorithm Hoax’ എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുമ്പ് ശ്രദ്ധിക്കണം’- പൊലീസ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.