തെരഞ്ഞെടുപ്പുകളിലെ സ്വാധീനം: പരസ്യചട്ടങ്ങളിൽ മാറ്റം വരുത്തി ഫേസ് ബുക്ക്
text_fieldsകാലിഫോർണിയ: ഇന്ത്യ, നൈജീരിയ, ഉക്രൈൻ, യുറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് ര ാഷ്ട്രീയ പരസ്യ നിയമങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഫേസ് ബുക്ക്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉപകരണമായ ി ഫേസ്ബുക്കിെന ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം കൂടുതൽ വിപുലീകരിക്കുന്നത്.
രാഷ്ട്രീയക്കാരും പരസ്യക്കാരും വ്യാജവാർത്തയും അജണ്ടകളും പ്രചരിപ്പിക്കാൻ ജനപ്രിയ സാമൂഹിക മാധ്യമമെന്ന നിലയിൽ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് പരസ്യങ്ങൾ വാങ്ങുന്നതു വഴി ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാവുന്നു. അത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും കമ്പനി നയങ്ങളെയും ലംഘിക്കുന്നതുമാകാറുണ്ട്.
വിവിധരാജ്യങ്ങളിലെ അധികൃതരിൽ നിന്നുള്ള സമ്മർദഫലമായി കഴിഞ്ഞ വർഷം മുതലാണ് ഫേസ്ബുക്ക് രാഷ്്ട്രീയ പരസ്യങ്ങളെ കൂടുതൽ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുവാൻ ആരംഭിച്ചത്. ഇതിെൻറ ഭാഗമായി അതാതു രാജ്യങ്ങളിെല പരസ്യക്കാർക്ക് മാത്രമേ രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കൂവെന്ന നിലപാട് ബുധനാഴ്ച നൈജീരിയയിൽ നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് അധികൃതർ പറഞ്ഞു. നൈജീരിയിൽ ഫെബ്രുവരിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുകയാണ്.
മാർച്ച് 31ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഉക്രൈനിൽ ഫെബ്രുവരി മുതൽ ഇൗ നിലപാട് പ്രാവർത്തികമാക്കും. മെയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയിൽ അടുത്തമാസം മുതലും പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പരസ്യങ്ങൾ നൽകുന്നവരുെട പേരുവിവരങ്ങൾ സൂക്ഷിക്കും. ഏഴുവർഷത്തേക്ക് പരസ്യങ്ങൾ ലൈബ്രറിയിൽ സൂക്ഷിക്കും.
ഒാരോ രാജ്യങ്ങളിൽ നിന്നും ഞങ്ങൾ പഠിക്കുകയാണ്. പൂർണതയിൽ എത്തിയിട്ടില്ലെന്ന് അറിയാം. എന്നാലും അതിനായുള്ള പ്രവർത്തനങ്ങൾ തുടരും - ഫേസ് ബുക്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.