ഉത്തരം മുട്ടി, വിയർത്ത് സക്കർബർഗ്
text_fieldsവാഷിങ്ടൺ: കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് യു.എസ് സെനറ്റ് അംഗങ്ങൾക്കുമുന്നിൽ ഹാജരായ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പലപ്പോഴും ചോദ്യങ്ങൾക്കുമുന്നിൽ നിശ്ശബ്ദനായി. അദ്ദേഹത്തോടൊപ്പം സഹപ്രവർത്തകരുമുണ്ടായിരുന്നു.
സമൂഹമാധ്യമം എങ്ങനെ നിയന്ത്രിക്കാം, ഫേസ്ബുക്കിെൻറ പ്രവർത്തനം, സുരക്ഷ എന്നിവയുമായി ബന്ധെപ്പട്ട് നിരവധി ചോദ്യങ്ങൾ അംഗങ്ങൾ ചോദിച്ചു. നിങ്ങൾ കഴിഞ്ഞ രാത്രി ഉറങ്ങിയ ഹോട്ടൽ ഏതാണെന്ന് ഞങ്ങളോട് പറയുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് സെനറ്റ് അംഗം ഡിക്ക് ഡർബിൻ ചോദിച്ചു. അൽപം ആലോചിച്ചശേഷം ‘ഇല്ല’ എന്നായിരുന്നു സക്കർബർഗിെൻറ മറുപടി. ഇൗ ആഴ്ച നിങ്ങൾ ആർക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ അവരുടെയെല്ലാം പേരുകൾ നിങ്ങൾ ഞങ്ങളോട് പങ്കുവെക്കുമോ എന്നായിരുന്നു അദ്ദേഹത്തിെൻറ അടുത്ത ചോദ്യം. അതിന് സക്കർബർഗ് കൃത്യമായി മറുപടി നൽകിയില്ല. ഇൻറർനെറ്റിന് ജനങ്ങളുടെ ജീവിതത്തിൽ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണെന്നും ശരിയായ നിയന്ത്രണം എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് വിശദ ചർച്ച ആവശ്യമാണെന്നും സക്കർബർഗ് പറഞ്ഞൊഴിഞ്ഞു.
അതിനിടെ, മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട ബിൽഗേറ്റ്സിെൻറ വിശദീകരണവുമായി താരതമ്യപ്പെടുത്തുേമ്പാൾ ‘സക്കർബർഗ് വിചാരണ’ പ്രഹസനമാണെന്ന് വിമർശനമുയരുന്നുണ്ട്. ഒരു സെനറ്റർക്ക് ചോദ്യം ചോദിക്കാൻ അഞ്ചുമിനിറ്റിൽ താഴെയാണ് നൽകിയതെന്നും ഇതുമൂലം ഗൗരവകരമായ ചോദ്യം ചെയ്യലിൽനിന്ന് സക്കർബർഗ് രക്ഷെപ്പട്ടതായുമാണ് ആരോപണം. ഫേസ്ബുക്കിെൻറ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ വിവരം പല സെനറ്റർമാർക്കുമുണ്ടായിരുന്നില്ല. അതുകൊണ്ട് സ്വകാര്യത സംരക്ഷിക്കുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സെനറ്റർമാർക്ക് നിർദേശം നൽകാനായില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.