അത് വ്യാജമായിരുന്നു... ഇതാണ് യാഥാർഥ്യം
text_fieldsവാഷിങ്ടൺ: കോവിഡ് മഹാമാരി പോലെ ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ ഒന്നാണ് അതുമായി ബന്ധപ്പെട്ട് പ്രച രിച്ച വ്യാജ വാർത്തകൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. സഹികെട്ട ലോകനേതാക്കൾ ഫേസ് ബുക്ക് അടക്കമുള്ള കമ്പനികളോട് പരിഹാരം കാണാൻ നിർദേശിച്ചിരുന്നു. ഒടുവിലിതാ, ഫേക്കുകളെ പൊളിച്ചടുക്കാൻ പുത ിയ സംവിധാനവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്.
സംഗതി ഇങ്ങനെയാണ്: നിങ്ങൾ കോവിഡുമായി ബന്ധപ്പ െട്ട ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് ലൈക്കുകയോ കമൻറുകയോ ചെയ്തു. പിന്നീട് ഫേസ്ബുക്ക് ടീമിെൻറ പരിശോധനയിൽ അത് വ്യാജ വിവരമാണെന്ന് ബോധ്യപ്പെടുന്നു. ഉടൻ പോസ്റ്റ് അവർ നീക്കം ചെയ്യുകയും ലൈക്കും കമൻറും ചെയ്ത എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശം നൽകുകയും ചെയ്യും. കൂടാതെ, ഇത്തരം കെട്ടുകഥകൾ പൊളിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ലേഖനങ്ങൾ ഉൾപ്പെടുന്ന പോർട്ടലിലേക്ക് ഇവരെ വഴികാട്ടുകയും ചെയ്യും. ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ കൂടുതലായും യഥാർഥ വിവരങ്ങളുള്ള ന്യൂസുകൾ മാത്രമായി കാണിക്കാനും ഫേസ്ബുക്ക് ഒരുങ്ങുകയാണ്.
വരും ദിവസങ്ങളിൽ ഇൗ സംവിധാനം ഫേസ്ബുക്കിൽ ലഭ്യമായി തുടങ്ങും. കോവിഡുമായി ബന്ധപ്പെട്ട് അപകടരമായ ആരോഗ്യ ഉപദേശങ്ങളും വ്യാജ ചികിത്സ രീതികളും വിശദീകരിക്കുന്ന പോസ്റ്റുകൾ അടക്കം ആയിരക്കണക്കിന് ഉള്ളടക്കങ്ങളാണ് കഴിഞ്ഞ ആഴ്ച്ചകളിൽ നീക്കം ചെയ്തതെന്ന് കമ്പനി പറയുന്നു. വ്യാജ വാർത്തകളുടെ ലിങ്കുകൾക്ക് നൽകിവരുന്ന മുന്നറിയിപ്പ് ചിഹ്നം വലിയ മാറ്റമാണ് ഉണ്ടാക്കിയിതെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. 95 ശതമാനം യൂസർമാരും അത്തരം ഉള്ളടക്കങ്ങളിൽ ക്ലിക്ക് ചെയ്യുന്നില്ലെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.
സമീപ കാലത്ത് ഫേസ്ബുക്ക് അവരുടെ പ്ലാറ്റ്ഫോമിൽ പുതുതായി ചേർത്ത ഫീച്ചറായിരുന്നു ‘ഗെറ്റ് ദ ഫാക്ട്സ്’. ഫേസ്ബുക്ക് ആപ്പിെൻറ കൊറോണ വൈറസ് ഇൻഫർമേഷൻ സെൻററിലായിരുന്നു ഇൗ സംവിധാനമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പൊളിച്ചടുക്കാൻ ഫേസ്ബുക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ ലേഖനങ്ങളാണ് ഇതിൽ ലഭ്യമായത്.
എന്തായാലും ഇനിമുതൽ ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ വ്യാജമല്ലാത്ത വാർത്തകൾക്ക് മാത്രമേ ഇടം നൽകുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്തരത്തിൽ വ്യാജവാർത്തകൾ കൂടുതലായി പ്രചരിക്കുന്ന മറ്റൊരും പ്ലാറ്റ്ഫോം വാട്സ്ആപ്പാണ്. മെസ്സേജ് പങ്കുവെക്കാൻ സാധിക്കുന്നവരുടെ എണ്ണം കുറച്ചാണ് അധികൃതർ നിലവിൽ അതിന് തടയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.