ഫേസ്ബുക്കിൽ സക്കർബർഗിെൻറ കസേര തെറിക്കുേമാ?
text_fieldsന്യൂേയാർക്: ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാർക് സക്കർബർഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമാവുന്നു. കമ്പനിയിലെ മറ്റു നിക്ഷേപകരാണ് ഇൗ ആവശ്യവുമായി രംഗത്തുവന്നത്. കമ്പനിക്കെതിരായ വിമർശനങ്ങളെ ചെറുക്കുന്നതിനും എതിരാളികൾക്കെതിരെ വാർത്തകൾ നൽകുന്നതിനുമായി ഫേസ്ബുക്ക് പി.ആർ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന ന്യൂയോർക് ടൈംസ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സക്കർബർഗ് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായത്.
വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫൈനേഴ്സ് പബ്ലിക് അഫയേഴ്സ് എന്ന സ്ഥാപനത്തെയാണ് ഫേസ്ബുക്ക് പി.ആർ പ്രവർത്തനത്തിന് നിയമിച്ചത്. എന്നാൽ, ഇൗ സ്ഥാപനവുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ സക്കർബർഗ് തള്ളി.
സക്കർബർഗ് ഫേസ്ബുക്കിെൻറ ചെയർമാൻ സ്ഥാനവും സി.ഇ.ഒ സ്ഥാനവും ഒന്നിച്ചു കൈയാളുന്നത് ശരിയല്ലെന്നും നേരത്തേ വിമർശനമുയർന്നിരുന്നു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം കേംബ്രിജ് അനലിറ്റിക ചോര്‍ത്തിയതിനെ തുടർന്ന് ആഗോളതലത്തിൽ സക്കർബർഗിനെതിരെ വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.