യുട്യൂബിനെ വെല്ലാൻ പുതിയ തന്ത്രവുമായി ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: ഗൂഗിളിെൻറ വീഡിയോ പ്ലാറ്റ്ഫോമായ യുട്യൂബിനെ മറികടക്കുന്നതിനായി ഫേസ്ബുക്ക് എല്ലാ കാലത്തും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനായി ലൈവ് വീഡിയോ സംവിധാനം, കൂടുതൽ വീഡിയോ എഡിറ്റിങ് ടൂളുകൾ എന്നിവയെല്ലാം കമ്പനി അവതരിപ്പിച്ചിരുന്നു. യുട്യൂബുമായുള്ള യുദ്ധത്തിൽ നിർണായകമായ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോൾ.
വീഡിയോകൾ കാണുന്നതിനായി വാച്ച്(WATCH) എന്ന ടാബാണ് ഫേസ്ബുക്ക് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താകളുടെ ഫോളോ ചെയ്യുന്ന പേജുകളുടേതുൾപ്പടെ എല്ലാതരത്തിലുമുള്ള വീഡിയോകൾ ലഭ്യമാകുന്ന തരത്തിലാണ് വാച്ച് ഫീഡിനെ ഫേസ്ബുക്ക് ക്രമീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ യുട്യൂബ്, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താമെന്നാണ് ഫേസ്ബുക്ക് കണക്കുകൂട്ടുന്നത്.
ആദ്യഘട്ടത്തിൽ അമേരിക്കയിൽ മാത്രമാണ് സേവനം ലഭ്യമാകുക. പിന്നീട് ഇത് ലോകം മുഴുവൻ വ്യാപിപ്പിക്കാനാണ് ഫേസ്ബുക്കിെൻറ പദ്ധതി. യുട്യൂബിന് സമാനമാണ് ഫേസ്ബുക്കിെൻറ വാച്ച് സംവിധാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.