സൂക്ഷിക്കുക; നിരീക്ഷിക്കാൻ 30,000 പേരുണ്ട്, തെരഞ്ഞെടുപ്പ് നേരിടാൻ ഫേസ്ബുക്കും
text_fieldsലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ഏപ്രിൽ 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ ്ങുകയാണ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കാര്യമായ കേടുപാടുകൾ ഇല്ലാതെ നടന്നുപോകാനാണ് അധികൃതരും ജന ങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ വ്യാജ വാർത്തകളും വീഡിയോകളും തെരഞ്ഞെടുപ്പിൽ വളരെ വലിയ സ്വധീനം ചെലുത്തുന്നുണ ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അവ കാട്ടുതീ പോലെ പ്രചരിക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലൂടെയാവും ഏറ്റവും കൂടുതൽ വ്യാജവാർ ത്തകൾ പ്രചരിക്കുന്നത്. അതിന് തടയിടാനായി വൻ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. വ്യാജ വാർത്തകൾ ൈകയോടെ പി ടികൂടി നശിപ്പിച്ച് കളയാനായി മാത്രം 40 ടീമുകളിലായി 30,000 പേരെയാണ് ഫേസ്ബുക്ക് വിന്യസിച്ചിരിക്കുന്നത്.
വ്യാജ വാർത്തകൾ തടയാൻ ഫേസ്ബുക്ക് നിർബന്ധിതമായതിന് പല കാരണങ്ങളുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ലക്ഷക്കണക്കിന് വ്യാജ വാർത്തകൾ ആയിരുന്നത്രേ. ഫേസ്ബുക്കിെൻറ സഹസ്ഥാപനമായ വാട്സ്ആപ്പ് വ്യാജവാർത്തകൾക്കെതിരെ മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിലടക്കം പരസ്യം നൽകിയതും നാം കണ്ടതാണ്.
എന്തൊക്കെയാണ് പദ്ധതികൾ
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ ക്രോഡീകരിക്കാനായി രണ്ട് റീജ്യണൽ ഓഫീസുകൾ തുറക്കാൻ ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഒന്ന് സിംഗപ്പൂരിലും മറ്റൊന്ന് ഡബ്ലിനിലും ആയിരിക്കും. സിംഗപ്പൂരിലെ ഓഫീസായിരിക്കും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ക്രോഡീകരിക്കുക.
തെരഞ്ഞെടുപ്പിനെയൊക്കെ സ്വാധീനിക്കാൻ തക്കവണ്ണം അപകടകാരിയായ വ്യാജ വാർത്തകളും വീഡിയോകളും അക്രമം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളുമൊക്കെ നീക്കം ചെയ്യലാണ് ഈ ഓഫീസുകളുടെയും അതിൽ ഉൾകൊള്ളുന്ന സ്റ്റാഫിെൻറയും ജോലി.
ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യത്തെ പൗരന്മാർ സദാ സമയം ഫേസ്ബുക്കിെൻറ നിരീക്ഷണത്തിലായിരിക്കും. മുകളിൽ പറഞ്ഞ തരത്തിലുള്ള ഉള്ളടക്കം വല്ലതും പങ്കുവെച്ചാൽ അത് നീക്കം ചെയ്യുക മാത്രമല്ല, ചിലപ്പോൾ എന്നെന്നേക്കുമായി എഫ്.ബിയിൽ നിന്നും വിട പറയേണ്ടിയും വന്നേക്കാം.
വ്യാജ വാർത്തകൾ തടയാനായി ചില്ലറ സജ്ജീകരണങ്ങൾ അല്ല സക്കർബർഗും കൂട്ടരും ഒരുക്കിയിരിക്കുന്നത്. 16 ഭാഷകളടങ്ങിയ പ്രത്യേക ആപ്ലിക്കേഷൻ തന്നെ ഇതിന് വേണ്ടി നിർമിച്ചു. അതായത്, മലയാളത്തിൽ വ്യാജ വാർത്ത പങ്കുവെച്ചാലും കുടുങ്ങിയേക്കുമെന്ന് വ്യക്തം.
തെരഞ്ഞെടുപ്പിലെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും തീരുമാനമായി. ഇനി പരസ്യങ്ങൾ നൽകുന്നതിന് നിയന്ത്രണമുണ്ടായേക്കും. ഫേസ്ബുക്ക് സ്വീകരിക്കുന്ന പരസ്യത്തിനാകട്ടെ കൂടെ വിശദ വിവരണവും നൽകേണ്ടി വരും.
വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിന് പുതിയ സംവിധാനം വരും. സുരക്ഷാ വിഭാഗത്തിൽ മാത്രം നിയമിച്ചവരുടെ എണ്ണം കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 10,000ത്തിൽ നിന്നും 30,000 പേരായി. ഇവർ റിപ്പോർട്ട് ചെയ്ത പല വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്കിെൻറ പബ്ലിക് പോളിസി ഡയറക്ടർ കാറ്റി ഹാർബാത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.