Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോൺഗ്രസുമായി...

കോൺഗ്രസുമായി ബന്ധമുള്ള പേജുകൾ ഫേസ്​ബുക്ക്​ ഒഴിവാക്കി; ഔദ്യോഗികമായത്​ നഷ്​ടമായിട്ടില്ലെന്ന്​ പാർട്ടി

text_fields
bookmark_border
കോൺഗ്രസുമായി ബന്ധമുള്ള പേജുകൾ ഫേസ്​ബുക്ക്​ ഒഴിവാക്കി; ഔദ്യോഗികമായത്​ നഷ്​ടമായിട്ടില്ലെന്ന്​ പാർട്ടി
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ കോൺഗ്രസുമായി ബന്ധമുള്ള 687 പേജുകൾ ഫേസ്​ബുക്ക്​ ഒഴിവാക്കി. ക ോൺഗ്രസിൻെറ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട വ്യക്​തികളുടെ പേജുകളാണ്​ ​നീക്കം ചെയ്​തിരിക്കുന്നത്​. സ്​പാം പേജുകൾ ഫേസ്​ബുക്കിൽ നിന്ന്​ നീക്കം ചെയ്യുന്നതിൻെറ ഭാഗമായാണ്​ നടപടി.

ഔദ്യോഗികമായ പേജുകളൊന്നും നീക്കം ചെയ്​തിട്ടില്ലെന്ന്​ കോൺഗ്രസ്​ അറിയിച്ചു. നീക്കം ചെയ്​തിട്ടുള്ള പേജുകളുടെ വിവരങ്ങൾ ഫേസ്​ബുക്കിൽ നിന്ന്​ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ്​ വ്യക്​തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിൻെറ പേരിലല്ല പേജുകൾ നീക്കം ചെയ്​തതെന്ന്​ ഫേസ്​ബുക്ക്​ വ്യക്​തമാക്കിയിട്ടുണ്ട്​. ആധികാരികമായ ഐഡൻററിറ്റി ഇല്ലാത്ത പേജുകളാണ്​ ഫേസ്​ബുക്ക്​ നീക്കം ചെയ്​തിരിക്കുന്നത്​.

കോൺഗ്രസ്​ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട ആധികാരികമല്ലാത്ത പേജുകൾ നീക്കം ചെയ്​തിട്ടുണ്ടെന്ന്​ ഫേസ്​ബുക്ക് സൈബർ സെക്യൂരിറ്റി തലവൻ നഥാനിയൽ ഗ്ലിഷിയർ അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്​ കൊണ്ടല്ല പേജുകൾ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ രാഷ്​ട്രീയപരസ്യങ്ങൾ നൽകുന്നതിനും ഫേസ്​ബുക്ക്​ മാർഗനിർദേശങ്ങൾ കൊണ്ടുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookcongressmalayalam newsLok sabaha elections 2019Technology News
News Summary - Facebook Removes 687 Pages, Accounts-Technology
Next Story