Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസക്കർബർഗിൻെറ...

സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത്​ വൻ തുക

text_fields
bookmark_border
facebook-technology news
cancel

സാൻഫ്രാൻസിസ്​കോ: ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗിൻെറ സുരക്ഷക്കായി കമ്പനി മുടക്കുന്നത്​ വൻ തുകയെന്ന്​ റിപ്പോർട്ട്​. 2018ൽ 22.6 മില്യൺ ഡോളറാണ്​ ​സക്കർബർഗിൻെറ സുരക്ഷയൊരുക്കാൻ ഫേസ്​ബുക്ക്​ ചെലവഴിച്ചത്​​. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച കണക്കുകൾ ഫേസ്​ബുക്ക്​ പുറത്ത്​ വിട്ടത്​.

കേവലം ഒരു ഡോളർ മാത്രമാണ്​ സക്കർബർഗിൻെറ അടിസ്ഥാന ശമ്പളം. ഏകദേശം 20 മില്യൺ ഡോളറാണ്​ ഫേസ്​ബുക്ക്​ സ്ഥാപകൻെറയും കുടുംബത്തിൻെറയും സുരക്ഷ​യൊരുക്കാനായി കമ്പനി ചെലവഴിക്കുന്നത്​. സക്കർബർഗിൻെറ പ്രൈവറ്റ്​ ജെറ്റിനായി 2.6 മില്യൺ ഡോളറും മുടക്കുന്നുണ്ട്​​. ഇതും സുരക്ഷയുടെ ഭാഗമായാണ്​ ഫേസ്​ബുക്ക്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഫേസ്​ബുക്കിൻെറ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫീസർ ഷെറി സാൻഡ്​ബർഗ്​ 23.7 മില്യൺ ഡോളറാണ് 2018ൽ​ ശമ്പളമായി വാങ്ങിയത്​. കഴിഞ്ഞ വർഷം ഇത്​ 25.2 മില്യൺ ഡോളറായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmark zuckerbergmalayalam newsTechnology News
News Summary - Facebook spends $22.6 million on Mark Zuckerberg's security-Technology
Next Story